16,156 പുതിയ കോവിഡ് കേസുകൾ, 733 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ 16,156 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രാലയം. 733 പേർ ഈ രോ​ഗം ബാധിച്ച് ഇന്നലെ മാത്രം മരിച്ചു. 1,60,989 പേരാണ് ആക്റ്റിവ് കേസുകൾ. 60,44,58,405 സാമ്പിളുകളാണ് ിതുവരെ പരിശോധിച്ചത്. കേരളത്തിൽ ഇന്ന് 9445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂർ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂർ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസർഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

Related posts

Leave a Comment