ബം​ഗളൂരൂവിൽ 16 പേർക്കെങ്കിലും ഒമിക്രോൺ ഭീഷണി: കോൺ​ഗ്രസ് നേതൃത്വം

ബെംഗളൂരു: കർണാടകത്തിൽ കൂടുതൽ പേർക്ക് കോവിഡ് ഹൈ വേരിയന്റ് വൈറസ് ബാധിച്ചെന്ന് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് നേതൃത്വം. നവംബർ ഇരുപതിനു നടന്ന ഡോക്റ്റർമാരുടെ അന്താരാഷ്‌ട്ര സമ്മേളനത്തിൽ 250 ഡോക്റ്റർമാർ പങ്കെടുത്തു. അവരിൽ ഒരാൾക്ക് ഒമിക്രോൺ പോസിറ്റിവ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങൾക്കും കോവിഡ് 19 പോസിറ്റിവ് ആണ്. സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് ഡോക്റ്റർമാർ, അവരുടെ ഒന്നും രണ്ടും നിര കോണ്ടാക്റ്റുകൾ എന്നവരടക്കം 466 പേർ സംശയത്തിന്റെ നിഴലിലാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ്എച്ച്.കെ. പാട്ടീൽ ആരോപിച്ചു.
പതിനാറു പേർക്കെങ്കിലും ഒമിക്രോൺ പോസിറ്റിവ് ആണെന്നു തനിക്കു വിവരം ലഭിച്ചെന്നും പാട്ടീൽ വിശദമാക്കി. എന്നാൽ ഇവരെ കണ്ടെത്തുന്നതിലും ഡോക്റ്റർമാരുടെ സമ്മേളനത്തിൽ പങ്കെടുത്തവരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ടാക്സി ഡ്രൈവർമാർ, ഹോട്ടൽ ബോയ്സ്, മാളുകളിലെയും ഷോപ്പിം​ഗ് സെന്ററുകളിലെയും വിശദാംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന ആരോ​ഗ്യ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമിക്രോൺ വ്യാപന ഭീതി ഉയരുന്നതിനിടെ ബെംഗലൂരുവിൽ ഒരാഴ്ചയ്ക്കിടെ എത്തിയത് 466 വിദേശികളെന്ന് റിപ്പോർട്ട്. കൊവിഡ് പരിശോധന നടത്തിയത് 100 പേർക്ക് മാത്രമാണ്. ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് രണ്ട് പേർക്കല്ല, 12 പേർക്ക് ഒമിക്രോൺ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരമെന്നും സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ കാണിച്ചെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം ആരോപിച്ചു.
ബെംഗളൂരുവിലെ മെഡിക്കൽ കോൺഫറൻസ് ഒമിക്രോൺ ക്ലസ്റ്ററാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോൺഫറൻസ് നടന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ്. കോൺഫറൻസിൽ പങ്കെടുത്തവർക്കായി വ്യാപക അന്വേഷണം നടത്തുന്നുണ്ട്. കോൺഫറൻസിന് ശേഷം ഡോക്ടർമാർ മാളുകളും റെസ്റ്റോറന്റുകളും സന്ദർശിച്ചു. ഇവർ നഗരത്തിൽ പലയിടത്തും ഒത്തുകൂടി. 125 ടാക്സികൾ കോൺഫറൻസിന് ശേഷം ബുക്ക് ചെയ്തിരുന്നുവെന്നും സമ്മേളനത്തിനെത്തിയ വിദേശികളുടെ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു.

Related posts

Leave a Comment