വിവാഹ യാത്രക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു

ധാക്ക : ബംഗ്ലാദേശില്‍ വിവാഹ യാത്രക്കിടെ ഇടി മിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോട്ടിലൂടെ നദി മാര്‍ഗം വിവാഹ സ്ഥലത്ത് എത്തിയ സംഘം മഴ വന്നതോടെ ഒരു ഷെഡില്‍ കയറുകയായിരുന്നു. അതിനിടെയുണ്ടായ തുടര്‍ച്ചയായ ഇടിമിന്നലിലാണ് അപകടം. വധു ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. കാലവര്‍ഷത്തിന്റെ ഭാഗമായി ബംഗ്ലാദേശില്‍ കനത്ത മഴയും ഇടിമിന്നലും റിപോര്‍ട്ട് ചെയ്തിരുന്നു.

Related posts

Leave a Comment