Connect with us
,KIJU

Education

രണ്ടിടത്ത് മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാൻ അനുമതി

Avatar

Published

on

തിരുവനന്തപുരം: 2023-24 അധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ പുതിയ പിജി കോഴ്‌സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നൽകിയത്. ഓരോ നഴ്‌സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് രണ്ട് നഴ്‌സിംഗ് കോളേജുകളിൽ ഈ കോഴ്‌സ് ആരംഭിക്കുന്നത്.

സംസ്ഥാനത്തെ 9 സർക്കാർ നഴ്‌സിങ് കോളേജുകളിൽ കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളേജുകളിൽ മാത്രമാണ് എം.എസ്.സി മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് നടത്തപ്പെടുന്നത്. ഈ മൂന്ന് കോളേജുകളിലുമായി മൊത്തം 15 വിദ്യാർത്ഥികളുടെ വാർഷിക പ്രവേശന ശേഷി മാത്രമാണുള്ളത്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് അനുയോജ്യമായ മാനസികാരോഗ്യ പരിപാലന സേവനങ്ങൾ നൽകുന്നതിന് കൂടുതൽ മാനസികാരോഗ്യ സംരക്ഷണ വിദഗ്ധരെ സൃഷ്ടിക്കേണ്ടതുണ്ട്. അതിനാൽ ഈ മേഖലയിൽ പുതിയ കോഴ്‌സുകൾ തുടങ്ങേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളിൽ കൂടി ഈ കോഴ്‌സ് ആരംഭിക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

എഴുത്തും വായനയും അറിയാത്തവര്‍ക്ക് പോലും എ പ്ലസ് വാരിക്കോരി കൊടുക്കുന്നു: വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

Published

on

തിരുവനന്തപുരം: പത്താം ക്ലാസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ വാരിക്കോരി നല്‍കുന്ന മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്. എഴുത്തും വായനയും അറിയാത്തവര്‍ക്ക് പോലും എ പ്ലസ് ലഭിക്കുകയാണെന്ന് അദേഹം തുറന്നടിച്ചു. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്‍പശാലയ്ക്കിടെയാണ് അദേഹം കേരളത്തിന്റെ ദുരവസ്ഥ തുറന്നു പറഞ്ഞത്.

സ്വന്തം പേര് ഏഴുതാന്‍ അറിയാത്തവര്‍ക്കും അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നു. ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വെറുതെ മാര്‍ക്ക് നല്‍കരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? ‘

Advertisement
inner ad

69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാല്‍. എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വരെ അതില്‍ എ പ്ലസ് ഉണ്ട്. ‘എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള? ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍കുന്നു. കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട അദേഹത്തിന്റെ ശബ്ദരേഖയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 99.7 ആയിരുന്നു എസ്എസ്എല്‍സി പരീക്ഷയിലെ വിജയശമാനം. 68,604 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഫുള്‍ എ പ്ലസ്. മുന്‍ വര്‍ഷം ഇത് 99.2 %, 44,363 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിരുന്നു. ഇതില്‍ പലരും അയോഗ്യരാണെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നത്. പൊതുവിദ്യാഭ്യാസത്തിലെ മുന്നേറ്റത്തെ സര്‍ക്കാര്‍ ബ്രാന്‍ഡ് ചെയ്യുമ്പോഴാണ് വിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ ഇതിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതെന്നും ശ്രദ്ധേയമാണ്.

Advertisement
inner ad
Continue Reading

Education

ഈ കോഴ്സുകൾക്ക് ജോലി ഉറപ്പ്; ഉദ്യോഗാർത്ഥികൾക്ക് വിജയ വഴി തുറന്ന് മാനന്തവാടി ക്യമൂണിറ്റി സ്‌കിൽ പാർക്ക്‌

Published

on

മാനന്തവാടി: സൗജന്യവും കുറഞ്ഞ നിരക്കിലുള്ളതുമായ നൈപുണ്യ പരിശീലനങ്ങളിലൂടെ കുറഞ്ഞ കാലയളവിൽ ജില്ലയിലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് ജോലി ഉറപ്പാക്കി വിജയഗാഥ സൃഷ്ടിച്ചിരിക്കുകയാണ് മാനന്തവാടി അസാപ് കേരള കമ്യുണിറ്റി സ്‌കിൽ പാർക്ക്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയുടെ നേതൃത്വത്തിലാണ് പ്രാദേശികമായി അവസരങ്ങളും സാധ്യതകളുമുള്ള നൈപുണികളിൽ പ്രത്യേക പരിശീലനം നൽകി വരുന്നത്. മാനന്തവാടി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സ് പൂർത്തിയാക്കിയ 11 പേർക്ക് ജോലി ലഭിച്ചു. ടൂറിസം രംഗത്തെ ജോലികൾക്കു വേണ്ടി അസാപ് കേരള മാനന്തവാടി സ്‌കിൽ പാർക്കിൽ ഉന്നതി ഒരുക്കിയ 35 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീനം പൂർത്തിയാക്കിയ 20 ഉദ്യോഗാർത്ഥികൾക്കും ജോലി ലഭിച്ചു. മറ്റൊരു ഹ്രസ്വകാല കോഴ്സായ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് പൂർത്തിയാക്കിയ അഞ്ചു പേർക്കും ജോലി ലഭിച്ചു.

Advertisement
inner ad

വലിയ സാധ്യതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കേഷൻ കോഴ്സിന് ലിംഗഭേദമില്ലാതെ നിരവധി ഉദ്യോഗാർത്ഥികളാണ് പരീശീലനത്തിനെത്തുന്നത്. വയനാട്ടിലെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കോഴ്സും അവതരിപ്പിച്ചത്. പിഎം കെവിവൈ സ്കിൽ ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിൽ പരിശീലനം നൽകിയത്.

കൂടാതെ സന്നദ്ധ സംഘടനയായ ഉന്നതി, ടാറ്റാ പവർ കൺസൽട്ടന്റ് ട്രസ്റ്റ് എന്നിവരുമായി ചേർന്ന് അസാപ് കേരള 35 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനവും സംഘടിപ്പിച്ചു വരുന്നു. കംപ്യൂട്ടർ സ്കിൽ, അക്കൗണ്ടിംഗ് സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ കോഴ്സ്. 18നും 25നുമിടയിൽ പ്രായമുള്ള ആർക്കും ഈ പരിശീലനത്തിന് ചേരാവുന്നതാണ്. നിരവധി ഉദ്യോഗാർത്ഥികളാണ് ഓരോ മാസവും ഈ കോഴ്സിനായി മാനന്തവാടി കമ്യൂണിറ്റി സ്കിൽ പാർക്കിലെത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8921407294, 9495999615

Advertisement
inner ad
Continue Reading

Education

നാക് എ പ്ലസ് പ്ലസ് അംഗീകാരം: നേട്ടത്തിന്റെ നെറുകയിൽ ദേവമാതാ

Published

on

കുറവിലങ്ങാട്:ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവത്തനമികവും ഗുണമേന്മയും വിലയിരുത്തുന്നതിനും അക്രഡിറ്റേഷൻ നൽകുന്നതിനുമായി; യു. ജി. സി. യുടെ കീഴിൽ പ്രവർത്തിക്കുന്ന നാകിന്റെ (NAAC) മൂല്യനിണ്ണയത്തിൽ പരമോന്നത ഗ്രേഡായ എ പ്സസ് പ്ലസ് കുറവിലങ്ങാട് ദേവമാതാ കോളേജിന് ലഭിച്ചു. 3.67 ഗ്രേഡ് പോയിന്റോടെയാണ് ഉജ്ജ്വലമായ ഈ നേട്ടത്തിന് ദേവമാതാ അർഹമായത്. ഇതോടെ കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് നേടിയ കോളേജായി ദേവമാതാ മാറി. കേന്ദ്രഗവൺമെന്റ് ഏജൻസിയായ നാക് ഏഴു മാനദണ്ഡങ്ങളെ മുൻനിർത്തിയാണ് കോളേജുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നത്. അവയിൽ സുപ്രധാനമായ പല മേഖലകളിലും വളരെ ഉയർന്ന സ്കോർ നേടുവാൻ ദേവമാതായ്ക്കു കഴിഞ്ഞു. പാഠ്യപദ്ധതിയുടെ ആസൂത്രണത്തിനും വിനിമയത്തിനും മുഴുവൻ മാർക്കും ലഭിച്ചു. ഗവേണൻസ് ലീഡർഷിപ്പ് ആന്റ് മാനേജ്മെന്റിന് വളരെ ഉയർന്ന മാർക്കാണ് ലഭിച്ചത്. കോളേജ് മാനേജ്മെന്റും സ്ഥാപനാധികാരികളും പുലർത്തുന്ന ദീർഘവീക്ഷണത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമാണിതെന്ന് വിലയിരുത്തലുണ്ടായി. സാമൂഹിക നന്മ ലക്ഷ്യമാക്കി ദേവമാതാകോളേജ് ആവിഷ്കരിച്ച് നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ നാക് ടീമിന്റെ മുക്തകണ്ഠപ്രശംസ നേടി. അധ്യാപകരുടെ മികവ്, കോളേജ് നടപ്പാക്കിവരുന്ന അനന്യമായ കർമ്മപദ്ധതികൾ, ഗ്രാമവികസനത്തിനും സ്ത്രീശാക്തീകരണത്തിനും നൽകുന്ന ഊന്നൽ, സ്റ്റുഡന്റ് സപ്പോർട്ട് ആന്റ് പ്രോഗ്രഷൻ എന്നിവയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളുമായി നാക് ടീം നടത്തിയ അഭിമുഖസംഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. ദേവമാതായുടെ പൂർവ്വവിദ്യാർത്ഥികളായ തോമസ് ചാഴികാടൻ എം. പി., ടി. ആർ. രാമചന്ദ്രൻ (റിട്ട. ജസ്റ്റിസ്, കേരള ഹൈകോർട്ട് ), അഡ്വ. പി. എം. മാത്യു എക്സ് എം. എൽ. എ., ഡോ. ജോസഫ് എ. പാറ്റാനി, ഡോ. എം. സി. ജെ. പ്രകാശ്, ഡോ. സി. റ്റി. എബ്രാഹം, ഡോ. ജോസഫ് തോമസ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്ത പൂർവ്വവിദ്യാർത്ഥി സമ്മേളനം നാക് ടീമിന്റെ സവിശേഷ പ്രശംസ നേടി. വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തവും ഇടപെടലുകളും, വിവിധങ്ങളായ എക്സിബിഷനുകൾ, എൻ. സി. സി. യുടെ ഗാർഡ് ഓഫ് ഹോണർ, അഡ്വഞ്ചർ സ്പോർട്സ് പ്രകടനങ്ങൾ, യോഗാ ഡെമോൺസ്ട്രേഷൻ, കലാപരിപാടികൾ തുടങ്ങിയവ നാക് സന്ദർശനവേളയിൽ സജ്ജീകരിച്ചിരുന്നു. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ഐ. ക്യു. എ. സി. കോ-ഓർഡിനേറ്റർ ഡോ. അനീഷ് തോമസ്, ജോയിന്റ് കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ, നാക് സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ ഡോ. സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നുനടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ദേവമാതായെ ഈ മികവിലേക്കെത്തിച്ചത്. വജ്രജൂബിലിയുടെ നിറവിൽ നിൽക്കുന്ന ദേവമാതായുടെ അക്കാദമികമുന്നേറ്റങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും ഈ അംഗീകാരം ഊർജ്ജമേകും.

Continue Reading

Featured