Cinema
ചികിത്സയ്ക്കായത് 16 ലക്ഷം; കണക്കുവിവരങ്ങൾ പുറത്തുവിട്ട് ഹരീഷ് പേങ്ങന്റെ കുടുംബം

കൊച്ചി: അന്തരിച്ച പ്രിയ നടൻ ഹരീഷ് പേങ്ങന്റെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് വിവിധ ആളുകളിൽ നിന്നും സംഘടനകളിൽ നിന്നുമായി പിരിച്ച തുകയുടെ കണക്കു വിവരങ്ങൾ വെളിപ്പെടുത്തി കുടുംബം. കഴിഞ്ഞ മെയ്മാസം പതിനാലാം തീയതി ഹരീഷ് പേങ്ങന്റെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് ഹരീഷിന്റെ സുഹൃത്തായ മനോജ് കെ വർഗീസ് ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷിന്റെ ചികിത്സക്കായി പൊതുജന പങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും, ആ തുകയുടെ വിനിയോഗവും കൃത്യമായി പൊതുജന സമക്ഷം ഹരീഷിന്റെ കുടുംബം പ്രസിദ്ധീകരിക്കുമെന്ന ഉറപ്പു നൽകിയിരുന്നു.
ആ ഉറപ്പ് പാലിച്ചുകൊണ്ട്, ഇന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ എല്ലാ വിവരങ്ങളും ഡോക്യുമെന്റ് ചെയ്ത്, പൊതു സമൂഹത്തിന്റെ അറിവിലേക്കായി കുടുംബം പ്രസിദ്ധീകരിച്ചു. ഹരീഷനായി കരൾ ദാനം ചെയ്യാൻ തയ്യാറായ അദ്ദേഹത്തിന്റെ ഇരട്ട സഹോദരി ശ്രീജ എം നായർ, ഹരീഷിന്റെ സഹോദരിയായ സിന്ധു ചന്ദ്രൻ, ഹരീഷിന്റെ സഹോദരി ഭർത്താവ് ചന്ദ്രശേഖരൻ നായർ, ഹരീഷിന്റെ നാട്ടുകാരനും സുഹൃത്തുമായ മനോജ് കെ. വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പത്രസമ്മേളനത്തിൽ പ്രസിദ്ധീകരിച്ച, ഹരീഷിന്റെ ചികിത്സാസഹായമായി ലഭിച്ചതും ചെലവായതുമായ തുകയുടെ സംക്ഷിപ്ത കണക്കുകൾ താഴെ ചേർക്കുന്നു
ഹരീഷിന്റെ ചികിത്സാ സഹായത്തിനായി ഹരീഷിന്റെ ചലചിത്ര-ചലച്ചിത്രേതര സുഹൃത്തുക്കൾ വിവിധ സാമൂഹ്യ, ദൃശ്യ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജയുടെ +91 79824 97909 എന്ന നമ്പറിൽ GPay-ലൂടെ ലഭിച്ച തുക :
Rs. 9,74,470/-
ഹരീഷിന്റെ ചികിത്സാ സഹായത്തിനായി ഹരീഷിന്റെ ചലചിത്ര-ചലച്ചിത്രേതര സുഹൃത്തുക്കൾ വിവിധ സാമൂഹ്യ, ദൃശ്യ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജയുടെ യൂണിയൻ ബാങ്കിന്റെ അത്താണി ശാഖയിലള്ള അക്കൗണ്ടിലേക്ക് (SB A/c No: 338202120002191) ട്രാൻസ്ഫർ ചെയ്ത് ലഭിച്ച തുക (Excluding GPay) :
Rs. 4,90,606/-
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഹരീഷിന്റെ സഹോദരി സിന്ധു എന്നിവർ ചേർന്ന് ഹരീഷിന്റെ ചികിത്സാ സഹായനിധിക്കായി ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് (A/c No: 15790100099893) ലഭിച്ച തുക :
Rs. 3,41,120/-
(ഈ തുക ഹരീഷിന്റെ ചികിത്സക്കായി ഉപയോഗിക്കേണ്ടി വന്നിട്ടില്ല).
പണമായി ഹരീഷിന്റെ വീട്ടിൽ വിവിധ സുഹൃത്തുക്കളും സംഘടനകളും നേരിട്ട് നൽകിയ തുക :
Rs. 17,000/-
(ഈ തുക ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് (A/c No: 15790100099893) ഹരീഷിന്റെ സഹോദരിയായ സിന്ധു നിക്ഷേപിച്ചിട്ടുണ്ട്. ഈ തുകയും ഹരീഷിന്റെ ചികിത്സക്കായി ഉപയോഗിക്കേണ്ടി വന്നിട്ടില്ല).
ലഭിച്ച മൊത്തം ചികിത്സാ സഹായം :
Rs. 18,23,196/-
എറണാകുളം അമൃത ആശുപത്രിയിൽ ഹരീഷിന്റെ ചികിത്സയ്ക്കായി വന്ന മൊത്തം ബിൽ തുക :
Rs. 16,60,406/-
ഹരീഷിന് ഉണ്ടായിരുന്ന മെഡിക്കൽ ഇൻഷുറൻസ് :
Rs. 5,00,000/-
ഇൻഷുറൻസ് തുക കുറച്ച് അമൃത ആശുപത്രിയിൽ അടക്കേണ്ടിവന്ന തുക : Rs. 11,60,406/-
ഹരീഷിന്റെ ചികിത്സക്കായി കുടുംബം സ്വന്തം നിലയ്ക്ക് ആശുപത്രിയിൽ നേരിട്ടടച്ച തുക :
Rs. 2,00,140/-
ചികിത്സാസഹായനിധിയിൽ നിന്ന് ഹരീഷിന്റെ ആശുപത്രി ചെലവിലേക്ക് ഉപയോഗിച്ച തുക :
Rs. 9,60,266/-
(ഈ തുക ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജയുടെ യൂണിയൻ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് GPay-യായും, ഫണ്ട് ട്രാൻസ്ഫറായും ലഭിച്ച തുകയിൽ നിന്നാണ് ഉപയോഗിച്ചിട്ടുള്ളത്).
ചികിത്സാസഹായമായി ലഭിച്ച തുകയിൽ, ആശുപത്രി ചിലവിലേക്ക് ഉപയോഗിച്ച തുക കിഴിച്ച് ബാക്കി ശ്രീജയുടെ യൂണിയൻ ബാങ്കിന്റെ അത്താണി ശാഖയിലെ അക്കൗണ്ടിൽ (SB A/c No: 338202120002191) ശേഷിക്കുന്നത്:
Rs. 5,04,810/-
പൊതുജന പങ്കാളിത്തത്തോടെ സ്വരൂപിച്ച തുക ഹരീഷിന്റെ ആശുപത്രി ചെലവിലേക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഡോണറുടെ (ഹരീഷിന്റെ സഹോദരി ശ്രീജയുടെ) ടെസ്റ്റുകൾക്ക് വേണ്ടിവന്ന തുക ഹരീഷിന്റെ കുടുംബം തന്നെ ആശുപത്രിയിൽ സ്വന്തം നിലയ്ക്ക് അടച്ചു. ആശുപത്രിയിലെ ബൈസ്റ്റാന്റർ റൂം വാടക, യാത്ര ചിലവുകൾ, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആവശ്യമായിരുന്ന ലീഗൽ ഡോക്യുമെന്റേഷൻ, ഹരീഷിന്റെ മരണാനന്തരം ആശുപത്രിയിൽ നിന്ന് ബോഡി ഷിഫ്റ്റ് ചെയ്തത് മുതൽ മരണാനന്തര ചടങ്ങുകൾക്കും, മറ്റും വേണ്ടിവന്ന തുക ചികിത്സാസഹായനിധിയിൽ നിന്ന് ഉപയോഗിച്ചിട്ടില്ല. മേൽപ്പറഞ്ഞ ചിലവുകളും ഹരീഷിന്റെ കുടുംബം സ്വന്തം നിലയ്ക്കാണ് ചെലവാക്കിയത്.
ചികിത്സ ചിലവിനായി ഉപയോഗിച്ചത് കിഴിച്ച് ശേഷിക്കുന്ന ഫണ്ടിന്റെ വിനിയോഗം
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രാദേശികമായി വിളിച്ചു ചേർത്ത വിവിധ റസിഡൻസ് അസോസിയേഷൻ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, ജനപ്രതിനിധികൾ, ക്ലബ്ബുകൾ എന്നിവരുടെ സംയുക്തയോഗത്തിൽ രൂപീകൃതമായ കമ്മറ്റിയുടെ തീരുമാനപ്രകാരം, ചികിത്സാ സഹായനിധി സമാഹരണത്തിന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഹരീഷിന്റെ സഹോദരി സിന്ധു എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ടിലേക്ക് (A/c No: 15790100099893) ലഭിച്ച തുകയായ 3,41,120 രൂപയും, പണമായി ലഭിച്ച 17,000 രൂപയും ചേർത്ത് 3,58,120 രൂപ, ഹരീഷിനെപ്പോലെ ഗുരുതരരോഗം പിടിപെട്ട ഏതെങ്കിലും അർഹമായ നിർധന രോഗികളെ കണ്ടെത്തി അവർക്ക് ചികിത്സ സഹായം നൽകുന്നതിനോ, സമാനമായ മറ്റേതെങ്കിലും ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കായോ വിനയോഗപ്പെടുത്തുന്നതിന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തുവാൻ ഹരീഷിന്റെ കുടുംബം താൽപര്യം പ്രകടിപ്പിച്ച് കത്ത് നൽകി. അർഹമായ കൈകളിലേക്ക്, നിഷ്പക്ഷമായും സുതാര്യമായും സ്വജനപക്ഷഭേതമില്ലാതെ ഈ തുക വിനിയോഗപ്പെടുമെന്ന് ഉറപ്പുവരുത്തുന്നതിനായി തുക വിനയോഗിക്കുന്നതിന് മുമ്പായി വിവരങ്ങൾ ഹരീഷിന്റെ അമ്മയായ ശാരദാമ്മയെ അറിയിക്കേണ്ടതും അവരുടെ അറിവോടെ ആയിരിക്കണം പ്രസ്തുത തുക ചിലവഴിക്കേണ്ടത് എന്ന അഭ്യർത്ഥനയോടെയാണ് മേൽപ്പറഞ്ഞ പണത്തിന്റെ വിനിയോഗത്തിന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി ഹരിഷിന്റെ കുടുംബം കത്ത് നൽകിയിട്ടുള്ളത്.
പ്രാദേശികമായി വിവിധ റസിഡൻസ് അസോസിയേഷനുകളും സംഘടനകളും വ്യക്തികളും നിക്ഷേപിച്ച പണമാണ് മേൽപ്പറഞ്ഞ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുള്ളതെന്നതിനാലും, ആ തുക ഒന്നും തന്നെ ഹരീഷിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കേണ്ട ആവശ്യം വരാതിരുന്നതിനാലും, മേൽപ്പറഞ്ഞ രീതിയിൽ സമയബന്ധിതമായി അർഹതപ്പെട്ടവരെ കണ്ടെത്തി സഹായം നൽകുവാൻ പ്രായോഗികതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, ഫെഡറൽ ബാങ്കിൽ പണം നിക്ഷേപിച്ച എല്ലാവർക്കും അവരുടെതായ നിലയ്ക്ക് ഉചിതമായ രീതിയിൽ ആ പണം വിനിയോഗിക്കാനാകും വിധം ബാങ്കിൽ നിന്ന് തിരിച്ച് നിക്ഷേപകർക്ക് നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കാനായി ആവശ്യമായത് ചെയ്യണമെന്നും നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഹരീഷിന്റെ കുടുംബാംഗങ്ങൾ ഒപ്പിട്ട് കൈമാറിയ കത്തിൽ അറിയിച്ചിട്ടുണ്ട്.
ഹരീഷ് പേങ്ങൻ ഫൗണ്ടേഷൻ
അപ്രതീക്ഷിതമായി ഹരീഷിന്റെ കുടുംബത്തിന് അവന്റെ ചികിത്സാ ചെലവിലേക്ക് പണം സ്വരൂപിക്കേണ്ടിവന്ന സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, ഭാവിയിൽ ഇത്തരം സാഹചര്യം നേരിടുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന വലിയ ലക്ഷ്യത്തോടെ ഹരീഷിന്റെ ഓർമ്മയ്ക്കായി ഹരീഷിന്റെ മാതാവായ ശാരദാമ്മ ചീഫ് പേറ്റ്രണായും, ഹരീഷിന്റെ ഭാര്യ ബിന്ദു കെ. പിള്ള പേറ്റ്രണായും “ഹരീഷ് പേങ്ങൻ ഫൗണ്ടേഷൻ” എന്ന ഒരു റജിസ്റ്റേഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുവാൻ ഹരീഷിന്റെ സുഹൃത്തുക്കളും കുടുംബവും ചേർന്നാലോചിച്ച് തീരുമാനമെടുത്തിട്ടുണ്ട്. പത്ര-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ ദേശഭേദമന്യേ ശ്രീജയുടെ യൂണിയൻ ബാങ്കിന്റെ അത്താണി ശാഖയിലെ അക്കൗണ്ടിൽ (SB A/c No: 338202120002191) ചികിത്സാസഹായമായി ലഭിച്ച തുകയിൽ ശേഷിക്കുന്ന 5,04,810 രൂപ ഹരീഷ് പേങ്ങൻ ഫൗണ്ടേഷനിലൂടെ സമയബന്ധിതമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിർധന രോഗികളുടെ ചികിത്സാ സഹായം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും വിധം ഫൗണ്ടേഷനെ ഏൽപ്പിക്കുവാൻ ഹരീഷിന്റെ കുടുംബം തീരുമാനമെടുത്തു. ആ തുക ഹരീഷിന്റെ സഹോദരി ശ്രീജ, ഫൗണ്ടേഷന്റെ ചീഫ് പേറ്റ്രണായ ശാരദാമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക്, അവരുടെ സമ്മതപ്രകാരം ഇന്നലെ (15/06/2023) ട്രാൻസ്ഫർ ചെയ്ത വിവരവും പൊതുജന സമക്ഷം അറിയിക്കുന്നതിനായി കുടുംബം ഫണ്ട് ട്രാൻസ്ഫർ ചെയ്ത രേഖ പത്രസമ്മേളനത്തിൽ പബ്ലിഷ് ചെയ്തു.
100% സുതാര്യമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ഹരീഷ് പേങ്ങൻ ഫൗണ്ടേഷനെ കുറിച്ചും, ഫൗണ്ടേഷന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും, ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രൊജക്റ്റിന്റെ ഡീറ്റെയിൽസിനെ കുറിച്ചും വൈകാതെ പത്രസമ്മേളനത്തിലൂടെ ഫൗണ്ടേഷൻ ഭാരവാഹികൾ തന്നെ പൊതു സമൂഹത്തെ അറിയിക്കുന്നതായിരിക്കും എന്നും കുടുംബം അറിയിച്ചു.
അടിയന്തരഘട്ടത്തിൽ ചലച്ചിത്ര മേഖലയിൽനിന്ന് ആരും ഹരീഷിനെ സഹായിച്ചില്ല, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ ഹരീഷ് മരണപ്പെട്ടു എന്ന നിലയ്ക്കുള്ള ചില പ്രചരണത്തിനും ഹരീഷിന്റെ കുടുംബം പത്രസമ്മേളന വേളയിൽ വിശദീകരണം നൽകി.
പണമില്ലാത്തതിന്റെ പേരിൽ ഹരീഷിന് ഒരു ഘട്ടത്തിലും ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നിട്ടില്ല. ലഭ്യമാക്കാൻ കഴിയുന്ന ഏറ്റവും മികച്ച ചികിത്സ ഹരീഷിന് അമൃത ആശുപത്രിയിൽ നിന്ന് ലഭിച്ചു എന്ന് തന്നെയാണ് കുടുംബത്തിന്റെ പൂർണ വിശ്വാസം. ഹരീഷിന്റെ സുഹൃത്തും നാട്ടുകാരനുമായ ഡോ: അഖിലേഷ് കെ (പൾമനോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ) ചികിത്സിച്ച ഡോക്ടർമാരുടെ സംഘത്തിൽ ഒരു പ്രധാനിയായിരുന്നു. സ്വന്തം കുടുംബാംഗത്തിലെ ഒരംഗത്തെപോലെയാണ് ഡോ: അഖിലേഷ് ഹരീഷിനോടൊപ്പം നിന്നിരുന്നതും, ഓരോ ഘട്ടത്തിലും വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ചു കൊണ്ടിരുന്നതും. അദ്ദേഹതോടൊപ്പം ഡോ: എസ്. സുധീന്ദ്രൻ, ഡോ: ഷൈൻ സദാശിവൻ തുടങ്ങി നിരവധി വിദഗ്ധഡോക്ടർമാരുടെ ഒരു സംഘം ഹരീഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഒന്നിന് പുറകെ ഒന്നായി അപ്രതീക്ഷിതമായി ഹരീഷിന് വന്ന ആരോഗ്യപ്രശ്നങ്ങൾ കാരണം ശസ്ത്രക്രിയ നീണ്ടുപോയി, അഥവാ നടത്താനായില്ല എന്നതാണ് വാസ്തവം.
പൊതുസമൂഹത്തോടൊപ്പം ചലച്ചിത്ര മേഖലയിലുള്ള പല പ്രമുഖരും ഹരീഷിന്റെ ചികിത്സയ്ക്കായി ധനസഹായം ചെയ്തിരുന്നു. കൂടാതെ, നിരവധിപേർ സാമ്പത്തികസഹായം നേരിട്ട് വാഗ്ദാനം ചെയ്തിരുന്നു. ശസ്ത്രക്രിയ തീയതി നിശ്ചയിച്ചു കഴിയുമ്പോൾ അറിയിക്കാനായിരുന്നു അവർ പറഞ്ഞിരുന്നത്. ഹരീഷിന്റെ സഹോദരിയുടെ പേരിൽ മേയ്ക്കാട് സഹകരണ ബാങ്കിൽ നിന്നും ഒരു ലോണും ഹരീഷ് മരണപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് സാങ്ഷൻ ചെയ്തു കിട്ടിയിരുന്നു.
ഹരീഷിന്റെ മരണാനന്തരം പല പ്രമുഖ നടി നടന്മാരടക്കം ചലച്ചിത്ര മേഖലയിലെയും സാമൂഹിക സാംസ്കാരിക മേഖലയിലെയും പല പ്രമുഖരും നേരിട്ട് വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു. നേരിട്ട് എത്താൻ പറ്റാത്ത പലരും ഫോണിലൂടെ വിളിച്ച് അവരുടെ അനുശോചനവും രേഖപ്പെടുത്തിയിരുന്നു എന്നതാണ് വാസ്തവം എന്നും കുടുംബം പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ജീവിതത്തിലെ നിർണായക ഘട്ടത്തിൽ ഹരീഷനായി നിസ്വാർത്ഥമായി കൂടെ നിന്ന എല്ലാവരോടും ഹരീഷിന്റെ കുടുംബത്തിന്റെ നന്ദിയും കടപ്പാടും പത്ര സമ്മേളനത്തിലൂടെ അറിയിച്ചു.
Cinema
തീയേറ്ററുകളിൽ ഇടി മുഴക്കം തീർക്കാൻ “ സലാർ “ ക്രിസ്മസ് റിലീസിന്

കെജിഎഫ്, കെജിഎഫ്-2 എന്നീ രണ്ട് പാൻ ഇന്ത്യൻ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന സലാറിൽ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. “സലാർ“ന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി മുന്നേറുന്നു. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ചെറുതല്ല. കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്. ചിത്രം ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.
Cinema
കണ്ണഞ്ചിപ്പിക്കും തീപ്പൊരി ട്രെയിലറുമായി “സലാർ”

ഈ വർഷം ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബർ 1, രാത്രി 7.19ന് ഹോംബാലെ ഫിലിംസ് പുറത്ത് വിട്ടു. കെജിഎഫ് -ന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്-പൃഥ്വിരാജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. കെജിഎഫ് ആയി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സലാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി പുതിയൊരു ലോകം തന്നെയാണ് പ്രശാന്ത് നീല്‍ സൃഷ്ടിച്ചിരിക്കുന്നത്. ട്രെയിലർ പുറത്തു വന്ന് നിമിഷങ്ങൾക്കകം തന്നെ റെക്കോർഡ് വേഗത്തിലാണ് യൂട്യൂബിൽ കാഴ്ചക്കാർ കൂടുന്നത്. 5 ഭാഷകളിലായി എത്തിയ ട്രെയിലർ ഇതിനോടകം തന്നെ 25+ മില്യൺ ട്രെൻഡ് ആയി കഴിഞ്ഞിരിക്കുന്നു. ഡിസംബർ 15 മുതലാണ് ബുക്കിങ്സ് ഓപ്പൺ ആകുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജ് വര്‍ദ്ധരാജ മന്നാർ ആയി എത്തുമ്പോൾ ഉറ്റ സുഹൃത്ത് ദേവ എന്ന വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. കൂടാതെ ശ്രുതി ഹസ്സാൻ, ജഗപതി ബാബു, രാമചന്ദ്ര രാജു, ബോബി സിംഹ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഇവർ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്.
ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇവരുടെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ പോകുന്ന ഒരു മെഗാ ആക്ഷൻ പാക്കഡ് ചിത്രം തന്നെയായിരിക്കും ഹോംബാലെ ഫിലിംസിന്റെ സലാർ പ്രൊജക്റ്റ്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ – മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത്.
Cinema
മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login