News
അലിഫ് ഇന്റർനാഷണൽ സ്കൂൾ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നു
റിയാദ്: അലിഫ് ഇന്റർനാഷണൽ സകൂൾ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നു. ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ പ്രഖ്യാപനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ അലി അബ്ദുറഹ്‌മാന്‍ പത്ര സമ്മേളനത്തിൽ നിർവഹിച്ചു.
കെജി മുതൽ പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് സി ബി എസ് ഇ അംഗീകാരത്തോടെ നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി പുതിയ കാലഘട്ടത്തോട് സംവദിക്കാവുന്ന രീതിയിലേക്ക് വിദ്യാർഥികളുടെ കഴിവുകളെ വളർത്തിയെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് അലിഫ് പതിനഞ്ച് വർഷം പൂർത്തിയാക്കുന്നത്.
പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നിർധരരായ 15 വിദ്യാർഥികൾക്ക് സ്‌കോളർഷിപ് പ്രഖ്യാപിച്ചു. റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപന രംഗത്ത് പതിനഞ്ച് വർഷത്തെ മികച്ച സേവനം പൂർത്തിയാക്കിയ അദ്ധ്യാപകരെ ആദരിക്കും. സാഹിത്യ രംഗത്തെ പ്രമുഖരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന പുസ്തക മേളയും സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചു സാഹിത്യ ചർച്ചകളും മുഷാഹിറകളും വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
വിദ്യാർഥികളിലെ വാഗ്മികത വികസിപ്പിച്ചെടുക്കുന്നതിന് അലിഫിയൻസ് ടോക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും കോഡിങ്ങിനും ഊന്നൽ നൽകിയുള്ള ഡിജി ഫെസ്റ്റ്, ശാസ്ത്രപ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിന് സയൻസ് എക്സ്പോ, പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജി കെ മെഗാ ക്വിസ്, വിവിധ സ്കൂളുകളിലെ വിദ്യാത്ഥികൾക്കായി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്, ഇംഗ്ലീഷ് ഭാഷ നൈപുണ്യം വികസിപ്പിക്കുന്നതിനായി ലിംഗോ ഡ്രമാറ്റിക്സ്, കുടുംബിനികൾക്കായി മോം ഫസ്റ്റ് തുടങ്ങി വ്യത്യസ്ഥ പരിപാടികൾ വാർഷികാത്തൊടാനുബന്ധിച്ച് നടക്കും.
വിവിധ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുന്ന പൂർവ്വവിദ്യാർത്ഥികളുടെ ‘അലുംനൈ ടോക്ക്’, അലിഫ് ഗാല, കരിയർ, ബിസിനസ് രംഗത്തെ പ്രഗൽഭരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള എക്സ്പേർട്ട് ടോക്ക് തുടങ്ങിയവ വിദ്യാർഥികളെ കൂടുതൽ ദിശാ ബോധമുള്ളവരാക്കുമെന്നും ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ പ്രഖ്യാപനത്തിൽ അലിഫ് ചെയർമാൻ അറിയിച്ചു. ആഘോഷപരിപാടികൾ 2025 ജനുവരി 17 വരെ നീണ്ടുനിൽക്കും.
പ്രവാസി വിദ്യാർഥികൾക്ക് മൂല്യമുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യവുമായി 2009 ൽ റിയാദിലാണ് അലിഫ് സ്കൂളിന് തുടക്കം കുറിച്ചത്. തുടർന്ന് 2019 ൽ കോഴിക്കോട് അലിഫ് ഗ്ലോബൽ റെസിഡൻഷ്യൽ സ്കൂളും രാജ്യാന്തര വിദ്യാർഥികൾക്ക് വേണ്ടിയുള്ള അലിഫ് വേർച്വൽ സ്കൂളുമായി അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് വളർച്ചയുടെ വഴിയിൽ മുന്നോട്ട് പോകുന്നു. പത്ര സമ്മേളനത്തിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ സംബന്ധിച്ചു.
Kuwait
‘തനിമ’ ദേശീയ വടംവലി മത്സരമാമാങ്കം വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ
കുവൈറ്റ് സിറ്റി : പ്രസിദ്ധമായ ‘തനിമ’ ദേശീയ വടംവലി മത്സരവും പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും ഡിസംബർ 6 ന് വെള്ളിയാഴ്ച നടക്കും. സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18 – മത് ദേശീയ വടംവലി മത്സരം അന്ന് ഉച്ചക്ക് 12 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചക്ക് 12മണി മുതൽ വൈകീട്ട് 8 മണി വരെ യാണ് ‘ഓണത്തനിമ’ വടം വലി മത്സരങ്ങളും മറ്റു സാംസ്‌കാരിക പരിപാടികളും നടക്കുക. തനിമ മുൻ ഹാർഡ്‌കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർത്ഥം ‘രാജു സക്കറിയ നഗർ’ എന്നു നാമകരണം ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈത്ത് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായി സമർപ്പിക്കും. പൊതുസമ്മേളനത്തിൽ സൗത്ത് ആഫ്രിക്കൻ അംബാസഡർ ഡോ: മനേലിസി പി ഗെൻഗോ അതിഥിയായി സംബന്ധിക്കും. മത്സരങ്ങൾ ൧൨മണിയോടെ ആരംഭിക്കുമെങ്കിലും വൈകിട്ട് നാലു മണിക്ക് ഘോഷയാത്രയും 4.30 ന് പൊതു സമ്മേളനവും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അന്നേ ദിവസം കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ് ദി സ്കുൾ അവാർഡ് ദാനവും നടക്കുന്നതാണു എന്നും സംഘാടകർ അറിയിക്കുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ ഒരു കുവൈറ്റി വിദ്യാർത്ഥിക്കും ഇങ്ങനെ അവാർഡ് ലഭിക്കുന്നുണ്ടെന്ന് സംഘാടകർ എടുത്തു പറഞ്ഞു.
മാസങ്ങളോളം പരീശീലനത്തിൽ ഉള്ള 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണു. കുവൈറ്റിൽ നിന്നും വിവിധ രജ്ജ്യങ്ങളിലേക്കു കുടിയേറിയിട്ടുള്ള പ്രവാസികളും ഇതാദ്യമായി ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോട് കൂടി ഇങ്ങനെ നടക്കുന്ന മത്സരങ്ങളിൽ സംബന്ധിക്കുന്നു. കൂടാതെ ഈ മത്സരങ്ങളിൽ നിന്നും നിശ്ചിത മാനദണ്ഡമനുസരിച്ച് വ്യത്യസ്ത ടീമുകളിൽ നിന്ന്തിരഞ്ഞെടുക്കപ്പെടുന്ന ഒരു ടീമിന് ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള അവസരവും ഇതാദ്യമായി ലഭ്യാമാവുന്നു. കായിക പ്രേമികളെ ആകർഷിക്കും വിധം 5 അടി നാല് ഇഞ്ചു ഉയരമുള്ള എവര്റോളിങ്ങ് ട്രോഫികൾ തനിമ വടംവലിയുടെ മാത്രം പ്രത്യേകതയാണ്. ഇത് സംബന്ധിച്ച് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഹാളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ദിലീപ് ഡി.കെ., പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, ഓഫീസ് സെക്രെട്ടറി ജിനു കെ അബ്രഹാം, ജനറൽ കൺവീനർ ജോജിമോൻ തോമസ്, ട്രഷറർ റാണാ വർഗ്ഗീസ്, ഓണത്തനിമ ജോയിന്റ് കൺവീനർ കുമാർ ത്രിത്താല, ഫിനാൻസ് കൺവീനർ ഷാജി വർഗ്ഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Ernakulam
സയൻസ്, കൊമേഴ്സ് കരിയർ സ്വപ്നങ്ങൾക്ക് പാത തെളിച്ച് അൻവർ സാദത്ത് എംഎൽഎയുടെ കരിയർ കേഡറ്റ് പദ്ധതി
ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവ്ന്റെ ഭാഗമായുള്ള സയൻസ്, കൊമേഴ്സ് കരിയർ കേഡറ്റ്സ് ആലുവ ഗവർമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് 2024 നവംബർ 30 രാവിലെ 11 മണിക്ക് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അദ്ധ്യപകരുടെയും മാതാപിതാക്കളുടെയും ആത്മാർത്ഥമായ പിന്തുണ ഈ പദ്ധതിക്ക് വലിയ കരുത്താണ് നൽകുന്നതെന്നും, ഇത്തരത്തിലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികളെ അടിസ്ഥാനമാക്കി ഭാവിയിൽ ഉയർച്ചകൾ കൈവരിക്കാൻ വഴിയൊരുക്കുമെന്നും, ഉന്നത ലക്ഷ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ അലൈവ് പദ്ധതിയിലൂടെ ഉയർത്തുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. സയൻസ് കോമേഴ്സ് ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം കുട്ടികളാണ് കരിയർ കേഡറ്റ് പ്രോഗ്രാമിൽ പങ്കെടുത്തത്. സയൻസ് കോമേഴ്സ് കേഡറ്റ്കളായി 240 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
സയൻസ് കേഡറ്റ് വർക്ക്ഷോപ്പിൽ അതിന്റെ പ്രായോഗിക അവസരങ്ങളെക്കുറിച്ച് ഡോ. മനു (ഹെഡ് ഓഫ് ഫിസിക്സ്, യൂണിയൻ ക്രിസ്ത്യൻ കോളേജ്),സഫയർ ഫ്യൂച്ചർ അക്കാഡമിയുടെ സി.ഇ.ഒ. പി. സുരേഷ് കുമാർ എന്നിവർ വിശദീകരിക്കുകയും കൂടാതെ ശാസ്ത്രീയ മേഖലകളിൽ നിന്നും തങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ പങ്കുവച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.
കൊമേഴ്സ് വിദ്യാർത്ഥികൾക്ക് സംരംഭകത്വവും സാമ്പത്തികവും ആയ കാര്യങ്ങളെക്കുറിച്ചും, ബിസിനസ് മേഖലകളിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചും വിശദീകരിക്കാനായി ഡോ. രാജി (ഹെഡ് ഓഫ് കൊമേഴ്സ്, സെന്റ് സേവിയേഴ്‌സ് കോളേജ്), ട്രിപ്പിൾ ഐ അക്കാഡമിയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ആസിഫ്, പ്രണവ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. സോഷ്യൽ എൻജിനീയറിങ് വി ക്യാൻ സോഷ്യൽ ഇന്നോവേഴ്സിന്റെ സഹകരണത്തോടെയാണ് മണ്ഡലത്തിലെ പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രൊജക്റ്റ് കോർഡിനേറ്റർ ഐറിൻ ജോയ്, വി ക്യാൻ സോഷ്യൽ ഇന്നവേറ്റേഴ്സ് കോ ഫൗണ്ടർ ഷാർജറ്റ് കെ വി എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Featured
മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകന്റെ ആശ്രിത നിയമനം: ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു, സർക്കാരിന് തിരിച്ചടി
ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രത്യേക അധികാരമുണ്ടെന്ന് സർക്കാർ വാദിച്ചപ്പോൾ അധികാരം ഇത്തരം കാര്യങ്ങൾക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. എൻജിനീയറിങ് ബിരുദമുള്ള ആർ. പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനീയറായാണ് നിയമിച്ചത്. ഈ വിധി പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശമ്പളവും ആനുകൂല്യവും റദ്ദാക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
-
Kerala1 day ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login