15,981 പുതിയ കോവിഡ് കേസുകൾ കൂടി, ഇതുവരെ പരിശോധിച്ചത് 59 കോടി ആളുകളെ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 15,981 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇത് കഴിഞ്ഞ ഏഴു മാസത്തെ കുറഞ്ഞ നിരക്കാണ്. 166 മരണങ്ങളാണ് ഈ കാലയളവിൽ സ്ഥിരീകരിച്ചത്. 17,861 പേർ രോ​ഗമുക്തരായി. ഇതുവരെ 59 കോടി ആളുകളെ പരിശോധിച്ചതായി ആരോ​ഗ്യ മന്ത്രാലയം. 3,40,53,573 പേർക്ക് ഇതു വരെ രോ​ഗം വന്നുപോയി. 2,01,637 ആക്റ്റിവ് കേസുകളാണുള്ളത്. 4,51,980 പേർ ഇതിനകം മരിച്ചു. 97,23,77,045 പേർക്ക് ഇതിനകം വാക്സിൻ നൽകിയതായി ഐസിഎംആർ അറിയിച്ചു.

Related posts

Leave a Comment