15,000 കോടി രൂപ വിലവരുന്ന ഹെറോയിൻ പിടികൂടി

ഗുജറാത്ത്​​: ഗുജറാത്തിലെ കച്ച്‌​ ജില്ലയിലെ മുന്ദ്ര തുറമുഖത്തുനിന്ന്​​ 15,000 കോടി രൂപ വിലവരുന്ന 3000 കിലോ ഹെറോയിൻ ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യൂ ഇൻറലിജൻസ്​ (ഡി.ആർ.ഐ) പിടികൂടി.​ഇത്​ ഇറക്കുമതി ചെയ്​ത സ്​ഥാപനം നടത്തിയിരുന്ന ദമ്പതികൾ പിടിയിലായി. ആഷി ട്രേഡിങ്​ കമ്പനി നടത്തുന്ന എം. സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരാണ്​ അറസ്​റ്റിലായത്​.

അന്തർദേശീയ വിപണിയിൽ കിലോക്ക്​ അഞ്ച്​ കോടി വിലവരുന്ന ഹെറോയി​ൻ ആണ്​ പിടികൂടിയത്​. അഫ്​ഗാനിസ്​താനിൽനിന്നുള്ള ചരക്കുകൾ അടങ്ങിയ പെട്ടികൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന്​ ഡി.ആർ.ഐ ഓഫിസർമാർ രണ്ട്​ പെട്ടികൾ പിടിച്ചെടുത്ത്​ പരിശോധനക്ക്​ അയക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിന്റെ അംശം കണ്ടെത്തി. ആന്ധ്രയിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്​ത ​ട്രേഡിങ്​ കമ്പനിയാണ് ഇറക്കുമതിക്കാർ​.

പാതി സംസ്​കരിച്ച വെണ്ണക്കല്ലുകൾ എന്ന ​വ്യാജേനയാണ്​ ഇറാനിലെ ബന്തർ അബ്ബാസ്​ തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്​. ഇറക്കുമതിയിൽ ചില അഫ്​ഗാൻ പൗരൻമാർക്ക്​ പങ്കുള്ളതായി സൂചനയുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഭുജ്​ ടൗണിലെ ​ പ്രത്യേക കോടതിയിൽ ഇരുവരെയും പത്ത്​ ദിവസത്തെ ഡി.ആർ.ഐ കസ്​റ്റഡിയിൽ വിട്ടു.

Related posts

Leave a Comment