Connect with us
48 birthday
top banner (1)

Kerala

1500 ഏക്കർ ഭൂമി ഇടപാട്; 552 കോടി വിദേശത്തേക്ക് കടത്തി
പിണറായിക്കെതിരെ ആരോപണമുയർത്തി ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘ലീഡ്’

Avatar

Published

on

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: കടലാസ് കമ്പനികൾ കേരളത്തിലും തമിഴ്നാട്ടിലുമായി തണ്ണീർത്തടങ്ങളടക്കം 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ‘ലീഡ്’ പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം. ദേശീയതലത്തിൽ അതിപ്രശസ്തയായ മാധ്യമ പ്രവർത്തകയും ഗോയങ്കെ അവാർഡ് ജേതാവുമായ സന്ധ്യ രവിശങ്കറാണ് ഫാരിസ് അബൂബക്കർ, ശോഭാ ഡെവലപ്പേഴ്സിന്റെ പിഎൻസി മേനോൻ എന്നിവരുടെ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ പരമ്പരയിലെ ആദ്യ ഭാഗത്തിൽ പിണറായി വിജയനെതിരെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഭൂമി ഇടപാടുകളിൽ നിന്നുള്ള 552 കോടി രൂപയോളം വിദേശത്തേക്ക് കടത്തിയെന്നും യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിലേക്കാണ് പണം പോയതെന്നുമാണ് വാർത്താപരമ്പരയിൽ പറയുന്നത്.
1500 ഏക്കറോളം ഭൂമി സംശയാസ്പദമായ രീതിയിൽ കേരള മുഖ്യമന്ത്രിയുടെ ഒരു സഹപ്രവർത്തകൻ കൈക്കലാക്കിയെന്നും റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖരായ ശോഭ ഡെവലപ്പേഴ്‌സ് എങ്ങനെയാണ് അദ്ദേഹവുമായി ദുരൂഹമായ ഇടപാടുകൾ നടത്തിയതെന്നും നോക്കാം എന്ന ആമുഖത്തോടെയാണ് പരമ്പര തുടങ്ങിയിരിക്കുന്നത്. 2000 ആരംഭം മുതൽ ശോഭ ഡവലപ്പേഴ്സും ഫാരിസും ബിനാമികളും ഉൾപ്പെടുന്ന സംശയാസ്പദമായ കമ്പനികളും ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. ലക്ഷ്യം പൂർത്തീകരിച്ചു കഴിഞ്ഞാൽ ഈ കമ്പനികൾ പ്രവർത്തന രഹിതമാവുകയും ചെയ്യുന്നുവെന്ന് വാർത്താ പരമ്പയിൽ പറയുന്നു. കൊച്ചിയിലെ വളന്തക്കാട്, മരട്, തെക്കുംഭാഗം, മണകുന്നം, കൊടകര, ആലുവ എന്നിവിടങ്ങളിലായി 457.16 ഏക്കറും ശ്രീപെരുമ്പത്തൂർ മണ്ണൂർ, വലസൈ, ഇലുപ്പൂർ, സെങ്ങാട് എന്നിവിടങ്ങളിലായി 410.77 ഏക്കറും ഹൊസൂർ അങ്കോണ്ടപ്പള്ളി, മീനൻതോടി, പെദ്ദസിഗരലപള്ളി, ആലേനത്തം, പട്ടകുർബറപ്പള്ളി, സപ്രപള്ളി, ദോരിപ്പള്ളി, മേഡിത്തിപ്പള്ളി, ബുക്കസാഗരം, വെങ്കിടേശപുരം, അതിമുഖം എന്നിവിടങ്ങളിൽ 484.76 ഏക്കറും താംബരം എരുമയൂർ, പഴന്തണ്ടളം, പൂന്തണ്ടലം, നന്ദമ്പാക്കം, സിരുകളത്തൂർ എന്നിവിടങ്ങിൽ 116.30 ഏക്കറും ഉൾപ്പെടെ ആകെ 1468.99 ഏക്കർ ഭൂമി വാങ്ങിയെന്നാണ് രേഖകൾ സഹിതം വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
വലിയ ആസൂത്രണത്തിലൂടെയാണ് ഇടപാടുകൾ നടത്തിവരുന്നതെന്ന് വാർത്തയിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ ‘ലാൻഡ് ബാങ്ക് അഗ്രിഗേറ്റർ’ എന്ന് സ്വയം അവകാശപ്പെടുന്ന ഫാരിസിന്റേതാണ് ബിസിനസിലെ ആദ്യ റോൾ. ശോഭയുടെ പദ്ധതികൾക്കായി വൻതോതിൽ ഭൂമി ഏറ്റെടുക്കുന്ന ആളാണ് ഫാരിസ്. പാരറ്റ് ഗ്രോവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഡയറക്ടറായ ഫാരിസ് 85 കമ്പനികളുടെ വെബ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി മൊത്തം 1468.99 ഏക്കർ വാങ്ങിയത്. കേരളത്തിലെ തൃപ്പൂണിത്തുറയിലെ തണ്ണീർത്തടങ്ങൾ മുതൽ പുഴക്കലിലെ നെൽവയലുകൾ വരെ, ഫാരിസ് കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ സ്വാധീന ശൃംഖല ഉപയോഗിച്ച് ഇവയെല്ലാം സാധാരണ ഭൂമിയാക്കി മാറ്റുകയും ചെയ്തുവെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.
വാർത്ത വലിയ വിവാദമായതോടെ ഒരു അന്വേഷണ ഏജൻസി ബന്ധപ്പെട്ടിരുന്നുവെന്ന് സന്ധ്യ രവിശങ്കർ വ്യക്തമാക്കി. ‘ലീഡില്‍’ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞു.

Advertisement
inner ad

Kerala

പാലക്കാട്‌ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ് നടത്തി വിജിലൻസ്

അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി പിടികൂടിയത് 1.77 ലക്ഷം രൂപ

Published

on

പാലക്കാട്‌: പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും റെയ്ഡ് നടത്തി വിജിലൻസ്. അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്.വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ 10-ാം തീയതി രാത്രി 11 മണി മുതലാണ് വിജിലൻസ് റെയ്ഡ് നടത്തി തുടങ്ങിയത്. തുടർന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

Advertisement
inner ad

ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകള്‍ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന.

Advertisement
inner ad
Continue Reading

Kerala

മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

Published

on

സന്നിധാനം: ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

പോലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവര്‍ ശക്തമായ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ സുരക്ഷ, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Advertisement
inner ad

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ നിലക്കലില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5.30വരെ പമ്ബയില്‍ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.

ശബരിമലയിലുള്ള തീർഥാടകര്‍ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുറക്കായിരിക്കും പമ്ബയില്‍ നിന്ന് ആളുകളെ കടത്തിവിടുക. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ടയില്‍ പാര്‍സല്‍ വാഹനം കാറുമായി കൂട്ടിയിടിച്ചു, കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

Published

on

പത്തനംതിട്ട:പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.

Continue Reading

Featured