Kerala
150 കോടിയുടെ കോഴ ആരോപണം: വി ഡി സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് പി വി അന്‍വര്‍, എല്ലാം ചെയ്തത് പി ശശിയുടെ നിര്‍ദേശം പ്രകാരം

തിരുവനന്തപുരം: നിയമസഭയില്‍ 150 കോടിയുടെ കോഴ ആരോപണം ഉന്നയിച്ച വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് പി.വി. അന്‍വര്‍. എം.എല്‍.എ സ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ നിര്‍ദേശം പ്രകാരം ചെയ്തതാണെന്നും അന്‍വര്‍ പറഞ്ഞു.
വലിയ പാപഭാരം പേറിയാണ് ഞാന്‍ നില്‍ക്കുന്നത്. അതില്‍ പ്രധാനം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച വലിയ അഴിമതി ആരോപണമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ സഭക്ക് അകത്തും പുറത്തും വല്ലാത്ത രീതിയില്‍ ആരോപണം ഉന്നയിക്കുന്ന സാഹചര്യമായിരുന്നു അത്. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയൊക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് പതിവാക്കിയിരിക്കുകയായിരുന്നു.
ആഘട്ടത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള ആരോപണം അറിയിക്കുന്നത്. അക്കാര്യം എനിക്ക് ടൈപ്പ് ചെയ്തു നല്‍കുകയായിരുന്നു. തുടര്‍ന്നാണ്, പ്രതിപക്ഷ നേതാവിനെതിരെ 150 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചത്.
പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട എം.എല്‍.എമാര്‍ ഉന്നയിച്ചാല്‍ പോരെ എന്ന് പി. ശശിയോട് ചോദിച്ചപ്പോള്‍ പോര എം.എല്‍.എ തന്നെ ഉന്നയിക്കണമെന്ന് പറഞ്ഞത്. എനിക്ക് മുഖ്യമന്ത്രിയെയും കുടുംബത്തെയും വളഞ്ഞിട്ട് അക്രമിക്കുന്നതില്‍ വലിയ അമര്‍ഷമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ പാര്‍ട്ടി ഏല്‍പിച്ച കാര്യം ഞാന്‍ ഏറ്റെടുത്തത്.
ശശിയേട്ടാ ഇത്, ശരിയല്ലെയെന്ന് ഞാന്‍ ചോദിച്ചിരുന്നു. പൂര്‍ണമായും ശരിയാണെന്നാണ് ശശി പറഞ്ഞത്. അങ്ങനെ എന്നെ കൊണ്ട് ചെയ്യിക്കുന്നതിലൂടെ ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്‍പില്‍ വലിയ ശത്രുവാക്കാനുള്ള ഗൂഡാലോചനയുണ്ടായോ എന്ന സംശയിക്കുകയാണിപ്പോള്‍.
ഈ സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ ജനതയോടും പ്രതിപക്ഷ വി.ഡി. സതീശനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്‌നേഹിക്കുന്നവരോടും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി എന്നെ തള്ളിപ്പറയുന്നവരെ ഞാന്‍ കരുതിയത് പി. ശശിയുടെയും എം.ആര്‍. അജിത് കുമാറിന്റെയും കോഴക്കസില്‍ കുരുങ്ങി കിടക്കുകയായിരുന്നുവെന്നാണ്.എന്നാല്‍, പി. ശശിക്കെതിരെ ഞാന്‍ ഉന്നയിച്ച ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീടാണ് ഞാന്‍, മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. അതോടെ, എനിക്ക് അതുവരെ പിന്തുണ നല്‍കിയ സി.പി.എം നേതാക്കള്‍ ഫോണ്‍ എടുക്കാതെയായി. രണ്ട് ദിവസം വിളിച്ചു. പിന്നെ, ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു. അവരുടെ പേരുകളിപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
Kerala
വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ ഇടുക്കി പെരുവന്താനത്ത് ഒരു സ്ത്രീയെയും ഇന്ന് വയനാട് ബത്തേരി നൂല്‍പുഴയില്‍ ഒരു ചെറുപ്പക്കാരനെയും ആന ചവിട്ടിക്കൊന്നിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് മരണങ്ങളാണുണ്ടായത്. യു.ഡി.എഫ് നടത്തിയ മലയോര സമര യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ തുക വച്ചിട്ടുണ്ട് എന്നതില്‍ കാര്യമില്ല. കാരണം കഴിഞ്ഞ തവണ നീക്കിവച്ച തുകയുടെ പകുതി പോലും ചെലവഴിച്ചില്ല. കഴിഞ്ഞ നാലു വര്‍ഷമായി വന്യജീവികളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ, മതിലുകളോ, സൗരോര്‍ജ്ജ വേലികളോ നിര്‍മ്മിച്ചില്ല. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മലയോര സമര യാത്ര നടത്തിയത്. വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വനാതിര്‍ത്തികളില്‍ മാത്രമല്ല നാട്ടിന്‍പുറത്തേക്ക് കൂടി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുകയാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാനോ ജനങ്ങളെ അതില്‍ നിന്നും രക്ഷിക്കാനോ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടായിട്ടും ഒന്നും ചെയ്യാതെ സര്‍ക്കാര്‍ വെറുതെയിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
Kerala
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട്: നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂർ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചായ നൽകിയ ഗ്ലാസ് പൊട്ടിച്ച് ചില്ലുകഷണം വച്ച് കൈ മുറിക്കുകയായിരുന്നു. ഇടത് കൈയിലാണ് യുവാവ് സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തിങ്കളാഴ്ചയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Kerala
ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വിതരണത്തിൽ, വീഴ്ച സർക്കാരിന്റേത്; ഉദ്യോഗസ്ഥരോട് ഭീഷണിമുഴക്കിയ സി.ഐ.ടി.യു നേതാവിന്‍റെ നിലപാട് അപലപനീയമെന്ന്; ചവറ ജയകുമാര്‍

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വിതരണം ചെയ്തില്ലെങ്കില്‍ ജെ.പി.എച്ച്.എന്‍മാരെ ഓഫീസില്‍ കയറ്റില്ല എന്ന് ഭീഷണി മുഴക്കിയ സി.ഐ.ടി.യു നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിന്‍റെ നിലപാട് അപലപനീയമാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ താഴെത്തട്ടില്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജെ.പി.എച്ച്.എന്‍ മാര്‍. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആശാവര്‍ക്കര്‍മാരുടെ സമരം ഉത്ഘാടനം ചെയ്ത സി.ഐ.ടി.യു നേതാവും മുന്‍മന്ത്രിയുമായിരുന്ന എളമരം കരീം ആശാപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സെന്‍റീവ് നല്‍കാത്ത ജെ.പി.എച്ച്.എന്‍ മാരെ ആരോഗ്യകേന്ദ്രത്തില്‍ കയറ്റില്ല എന്ന് ഭീഷണിസ്വരത്തില്‍ സംസാരിക്കുകയുണ്ടായി.
ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ കൈവരിക്കാനായത് ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ മാരടക്കമുള്ള വിഭാഗത്തിന്‍റെ പ്രയത്നം മൂലമാണ്. 2008 മുതല്‍ ജെ.പി.എച്ച്.എന്‍ മാരെ സഹായിക്കാന്‍ നാഷണൽ ഹെൽത്ത് മിഷൻ മുഖേന നിയമിതരായിട്ടുള്ള ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസ ഇന്‍സെന്‍റീവ് നല്‍കുന്നത് ഗവണ്‍മെന്‍റിന്‍റെ റൂള്‍ അനുസരിച്ചാണ്. ആതിന് വ്യത്യാസം വരുത്തുവാന്‍ ജെ.പി.എച്ച്.എന്‍മാര്‍ക്ക് കഴിയില്ല. ആരോഗ്യ വകുപ്പ് കാലാകാലങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ കടമയാണ്. സര്‍ക്കാരിന്‍റെ വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥരുടെ മേല്‍ കുതിര കയറുന്ന നടപടി അംഗീകരിക്കാനാവില്ല.
ആരോഗ്യ വകുപ്പിലെ ജീവനക്കാരെ അധിക്ഷേപിക്കുവാന്‍ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം ജീവനക്കാരെ പൊതു സമൂഹത്തില്‍ അധിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു. ആയതിനാല്‍ വിദ്വേഷ പ്രസംഗം നടത്തിയ സി.ഐ.ടി.യു. നേതാവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login