നിപ്പഃ15 പേര്‍ കൂടി നെഗറ്റീവ്, 64 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ആശങ്ക ഒഴിയുന്നു. രോഗം ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലായവരുള്‍പ്പെടെ രോഗ ലക്ഷണം പ്രകടിപ്പിച്ച 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. അതേ സമയം കുട്ടിയുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 265 ആയി ഉയര്‍ന്നു. ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളില്‍ 61 പേരും നെഗറ്റീവ് ആണ്. 64 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലുണ്ട്. ഇവിടെ സജ്ജമാക്കിയിരിക്കുന്ന ലാബിലാണു സാമ്പിളുകള്‍ പരിശോധിക്കുന്നത്. നിപ്പ ഭീഷണി പൂര്‍ണ തോതില്‍ അവസാനിക്കണമെങ്കില്‍ അടുത്ത നാല്പത് ദിവസത്തേക്കു കൂടി ഫലങ്ങള്‍ നെഗറ്റീവ് ആയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Related posts

Leave a Comment