Connect with us
48 birthday
top banner (1)

Business

കെഎസ്‌ആര്‍ടിസിയുടെ കടബാധ്യത 15, 281.92 കോടി

Avatar

Published

on

ചാത്തന്നൂർ: കെഎസ്‌ആർടിസിയുടെ ആകെ കട ബാധ്യത 15,281. 92 കോടി രൂപ. 2024 ഏപ്രില്‍ വരെയുള്ള കണക്കാണ് ഇത്. ബാങ്കുകളുടെ കണ്‍സോർഷ്യത്തിന് ഇനി അടയ്ക്കാനുള്ളത് 2,863.33 കോടിയും എസ്ബിഐ യില്‍ നിന്നുള്ള ഓവർഡ്രാഫ്റ്റ് 44 കോടിയും സർക്കാർ വായ്പയായ 12372.59 കോടിയുമാണ്.ബാങ്ക് കണ്‍സോർഷ്യത്തിന്‍റെ കടം 3,500 കോടിയായിരുന്നത് ഇപ്പോള്‍ 2863.33 കോടിയായി കുറഞ്ഞു. മാസം 30 കോടി വീതം അടച്ചാണ് ഈ കടം കുറച്ചു കൊണ്ടുവരുന്നത്. അതിനാല്‍ ഡിഗ്രേഡായിരുന്ന കെഎസ്‌ആർടിസി യെ സിഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്.ബജറ്റ് വിഹിതവും പ്ലാൻ ഫണ്ടും ഉള്‍പ്പെടെ സർക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള സഹായമാണ് 12,372. 59 കോടി. കെഎസ്‌ആർടിസി ഇത് കട ബാധ്യതകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക തിരിച്ചടയ്ക്കേണ്ടാത്തതാണ്.കെഎസ്‌ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരവ് ശരാശരി 7.5 കോടിയാണ്. ടിക്കറ്റിതര വരവ് 85 ലക്ഷവും. ബാങ്ക് കണ്‍സോർഷ്യത്തിന് കൃത്യമായി മാസംതോറും 39 കോടി വീതംഅടയ്ക്കേണ്ടി വരുന്നതിനാലാണ് സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നത്. പ്രതിമാസം 20 കോടി കൂടി നേടിയാല്‍ ലാഭ -നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.സർക്കാരില്‍ നിന്നും സാമ്പത്തിക സഹായം കിട്ടുമ്പോഴും സർക്കാർ കൊടുക്കേണ്ട തുകയെക്കുറിച്ച്‌ മൗനമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള വിവിധ സൗജന്യ പാസുകള്‍ക്കുള്ള തുക ഇതുവരെയും കെഎസ്‌ആർടിസിയ്ക്ക് ലഭിച്ചിട്ടില്ല.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. സ്വര്‍ണം ഗ്രാമിന് 7090 രൂപയും പവന് 56720 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും കുറവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5860 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 97 രൂപയാണ് വിപണിവില. ഒക്ടോബര്‍ 31ന് പവന് 59640 രൂപ എന്ന സര്‍വകാല റെക്കാര്‍ഡിലെത്തിയശേഷം സ്വര്‍ണവില കുറയുകയും പിന്നീട് വര്‍ധിക്കുകയുമാണ് ചെയ്തത്.

Continue Reading

Business

സ്വര്‍ണവിലയില്‍ കുതിപ്പ് ; പവന് 57280 രൂപ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7160 രൂപയും പവന് 57280 രൂപയുമായി വർധിച്ചു. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 5915 രൂപയിലാണ് വ്യാപാരം. വെള്ളിക്ക് ഒരു രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദങ്ങൾ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.

Continue Reading

Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7090 രൂപയും പവന് 56720 രൂപയുമായി. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 96 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസമായി സ്വര്‍ണവില പവന് 1760 രൂപ കുറഞ്ഞതിനുശേഷമാണ് ഇന്നലെ വിലവര്‍ധനവുണ്ടായത്.

Continue Reading

Featured