146 യാത്രക്കാരുമായി കൊച്ചിയിൽ നിന്നും ആദ്യ വിമാനം യു.എ.ഇയിലേക്ക് തിങ്കളാഴ്ച്ച പറന്നിറങ്ങി.

ഒരു ഇടവേളക്ക് ശേഷം തിങ്കളാഴ്ച രാവിലെ 146 യാത്രക്കാരുമായി കൊച്ചിയിൽ നിന്ന് പ്രത്യേക ചാർട്ടർ വിമാനം യു.എ.ഇ യിലേക്ക്  പറന്നതായി കൊച്ചി അന്ത്രരാഷ്ട്ര വിമാനത്താവളത്തിന്റെ (CIAL) ഒദ്യോഗിക ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

ഇരു രാജ്യങ്ങൾക്കും ഇടയിൽ യാത്രചെയ്യാൻ അനുവദിക്കുന്ന “എയർ ബബിൾ കരാർ” വഴി യു.എ.ഇ അധികൃതരുടെ പ്രത്യേക അനുമതി നേടിയ ശേഷമാണ് വിമാനം കൊച്ചിയിൽ നിന്ന് പറന്നതെന്ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് (CIAL ) വ്യക്തമാക്കുന്നു .

കൊച്ചിയിൽ നിന്നും യാത്ര ചെയ്തവരെല്ലാം സാധുവായ യു.എ.ഇ റെസിഡൻസ് വിസയുള്ള ഇന്ത്യൻ പ്രവാസികളായിരുന്നു , പുറപ്പെടുന്ന തീയതി മുതൽ 48 മണിക്കൂറിനുള്ളിൽ അവരുടെ കോവിഡ് 19 പി.സി.ആർ പരിശോധനകൾ നടത്തിയിരുന്നു . അബുദാബിയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് നാല് മണിക്കൂർ മുമ്പ് യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർബന്ധിത പി.സി.ആർ പരിശോധനയ്ക്ക് വിധേയമായി.

റസിഡൻസ് വിസയുള്ള ഇന്ത്യൻ പ്രവാസികളെയും യു.എ.ഇ അംഗീകരിച്ച കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകളും സ്വീകരിച്ചവരെയും തിരികെ യാത്ര ചെയ്യാൻ  യു.എ.ഇ അധികൃതർ അനുവദിക്കുന്നു.

“വിമാനത്തിൽ കയറുന്നതിന് യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട നാല് നിർബന്ധിത നിയമങ്ങളുണ്ട് . ഇവ യു.എ.ഇ റസിഡൻസ് വിസയുള്ള പ്രവാസികൾ മാത്രമാണ് ;
യു.എ.ഇ അംഗീകരിച്ച വാക്സിനുകൾ രണ്ട് ഡോസുകൾ സ്വീകരിച്ച താമസക്കാർ ;
യാത്രക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് -19 പരിശോധനാ ഫലം (നെഗറ്റീവ്) ഹാജരാക്കേണ്ടതുണ്ട്;
യു‌.എ.ഇ.യിലേക്ക് ഫ്ലൈറ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധനക്ക് വിദേയമാകണം.

തിങ്കളാഴ്ച രാവിലെ 8.15 നാണ് വിമാനം യാത്ര തിരിച്ചത്. ജൂൺ 19 ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പുതിയ പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചിരുന്നു , ജൂൺ 23ന് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ പുനരാരംഭിക്കാൻ അനുമതി നൽകി എന്നിരുന്നാലും , വിമാന കമ്പനികൾ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടായിരുന്നില്ല .

കൂടാതെ, ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ അറിയിപ്പിലൂടെ വ്യകതമാക്കുന്നു.

യു.എ.ഇയിലേയ്ക്കുള്ള യാത്രയെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ ഇതിനോടകം തന്നെ സിയാലിന് ലഭിക്കുന്നുണ്ട്. നിലവിൽ തൊഴിൽ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന പ്രത്യേക അനുമതി ലഭിച്ച യാത്രക്കാർക്കാണ് പ്രവേശനാനുമതിയുള്ളത്. അനുമതിയ്ക്ക് പുറമെ, അവർ ദുബായ് അധികൃതർ ജൂൺ 19 ന് പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ചിരിക്കണം. ജൂലായ് മൂന്നാം വാരത്തോടെ, മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുന്ന മറ്റ് യാത്രക്കാർക്കും യു.എ.ഇയിലേയ്ക്ക് പോകാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട് എന്നും CIAL ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

Related posts

Leave a Comment