സിസ്റ്റര്‍ തെരേസ ക്രസ്റ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹിഃ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കുന്ന ദൗത്യം ഇന്ത്യന്‍ വ്യോമസേന തുടരുന്നു. മലയാളിയായ കന്യാസ്ത്രീ അടക്കം 146 പേരെ വ്യോമസേന പ്രത്യേക പാസഞ്ചര്‍ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു. കാബൂളിലെ ഇറ്റാലിയന്‍ സ്കൂള്‍ അധ്യാപിക സിസ്റ്റര്‍ തെരേസ ക്രസ്റ്റയും മോചിതയായിട്ടുണ്ട്. ഇവരെ വൈകാതെ കേരളത്തിലെത്തിക്കും. യുഎസ് വിമാനത്തിലാണ് ഇവരെ കാബൂളില്‍ നിന്ന് ദോഹ വരെ എത്തിച്ചത്. അവിടെനിന്നു വ്യോമസേനയുടെ സ്പെഷ്യല്‍ എയര്‍ ക്രാഫ്റ്റില്‍ എല്ലാവരെയും രാജ്യത്തെത്തിക്കുകയായിരുന്നു. ഇവരില്‍ അഫ്ഗാന്‍ പൗരന്മാരും പെടുന്നു.

രക്ഷപ്പെട്ടെത്തിയ അഫ്ഗാന്‍ പൗരന്മാര്‍ ഇവിടെ പൗരത്വം ആവശ്യപ്പെടുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍‌ വിശദമാക്കാന്‍ വിദേശ കാര്യ മന്ത്രി നാളെ സര്‍വകക്ഷി യോഗം വിളിച്ചു. പൗരത്വ നിയമഭേദഗതി, അഫ്ഗാന്‍ മോചനം, അഭയാര്‍ഥി പ്രവേശം തുടങ്ങിയ കാര്യങ്ങളാകും ചര്‍ച്ച ചെയ്യുക.

Related posts

Leave a Comment