രാജ്യത്തു പുതിയ 14,313 കോവിഡ് കേസുകൾ, 181 മരണങ്ങൾ, രോ​ഗവും മരണവും കൂടുതൽ കേരളത്തിൽ


ന്യൂഡൽഹി. രാജ്യത്ത് കോവിഡ് വ്യാപനം വളരെ കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകൾക്കുള്ളിൽ 14,313 പേർക്കാണു പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. 26,579 പേർ രോ​ഗമുക്തി നേടി 181 പേർ ഈ സമയ പരിധിക്കുള്ളിൽ മരിച്ചു. കേരളത്തിൽ മാത്രം 6996 പേർക്കു പുതുതായി രോ​ഗം ബാധിച്ചു.
ആക്റ്റിവ് കേസുകളുടെ എണ്ണംഃ 2,14,900
ഇതുവരെ രോ​ഗം പിടിപെട്ടവർഃ 3,39,85,920
ആകെ മരണ സംഖ്യഃ 4,50,963
ഇതുവരെ വാക്സിൻ‌ ലഭിച്ചവർഃ 95,89,78,049

Related posts

Leave a Comment