1400 കോടിയുടെ ഓഫര്‍ ; എംബാപ്പെയെ ക്ഷണിച്ച്‌ റയല്‍ മാഡ്രിഡ്

പാരിസ് : പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക് വേണ്ടി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. 160 ദശലക്ഷം യൂറോ (13,93 കോടി രൂപ) യുടെ ഓഫറാണ് റയല്‍ താരത്തിന് നൽകിയിരിക്കുന്നത്. വാര്‍ത്തയോട് ഇരു ക്ലബുകളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
പിഎസ്ജിയുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടിയാണ് എംബാപ്പെയ്ക്കുള്ളത്. താരത്തെ വിടില്ലെന്ന നിലപാടാണ് പിഎസ്ജിക്കുള്ളത്. മെസ്സി കൂടി വന്നതോടെ മെസ്സി-നെയ്മര്‍-എംബാപ്പെ ത്രയം അണിനിരക്കുന്ന സ്വപ്‌നതുല്യമായ മുന്നേറ്റനിരയാണ് പിഎസ്ജിയുടെ ലക്ഷ്യം.

Related posts

Leave a Comment