14കാരൻ ഉപദ്രവിച്ചു; 15കാരി ആത്മഹത്യ ചെയ്തു

പൂനെ: വാല്‍ചന്ദ് നഗറില്‍ 14കാരന്റെ ഉപദ്രവം സഹിക്കാനാവാതെ 15കാരി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ മുഖ്യപ്രതിയായ 14കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗണേഷ് (24), അരുണ്‍ ഗര്‍ഗഡെ (18) എന്നിവരാണ് കസ്റ്റഡിയിലായ മറ്റ് പ്രതികള്‍.
സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ച് 14കാരന്‍ തന്നെ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുഖ്യപ്രതിയായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കുമെന്നും പ്രായപൂര്‍ത്തിയായ മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും തായി വാല്‍ചന്ദ് നഗര്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബീരപ്പ ലാതൂര്‍ അറിയിച്ചു.

Related posts

Leave a Comment