Connect with us
top banner (3)

Featured

നയിക്കാൻ 14 അം​ഗ സമിതി, നിതീഷ് കുമാർ കൺവീനർ ആയേക്കും,
ഒന്നിച്ചു നിന്നാൽ വിജയം ഉറപ്പെന്ന് രാഹുൽ ​ഗാന്ധി

Avatar

Published

on

ന്യൂഡൽഹി: സംയുക്ത പ്രതിപക്ഷ ഐക്യ മുന്നണി ഇന്ത്യയെ നയിക്കാൻ 15 അം​ഗ സമിതി. മുംബൈയിൽ സമാപിച്ച സഖ്യത്തിന്റെ കോൺക്ലേവിലാണ് തീരുമാനം. ബിഹാർ മുഖ്യമന്ത്രിയും മുതിർന്ന ജെഡിയു നേതാവുമായ നിതീഷ് കുമാർ ചെയർമാനാകും. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയാണ് 14 അം​ഗ സമിതിയെ തെരഞ്ഞെടുത്തത്. കെ. സി. വേണു​ഗോപാൽ (കോൺ) ശരദ് പവാർ (എൻസിപി) ടി.കെ. ബാലു, എം.കെ. സ്റ്റാലിൻ (ഡിഎംകെ), സഞ്ജയ് റാവത്ത് (എസ്എസ്) തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി ടിഎംസി, രാഘവ് ഛദ്ദ (എഎപി), ജാവേദ് അലിഖാൻ (എസ്പി), ലല്ലൻ സിം​ഗ് (ജെഡിയു), ഹേമന്ത് സൊറൻ (ജെഎംഎം), ഡി. രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്ത്തി (പിഡിപി) എന്നിവരാണ് 14 അം​ഗ സമിതിയിലുള്ളത്.

പ്രതിപക്ഷം ഒന്നിച്ചാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. “ഈ സഖ്യം ഇന്ത്യൻ ജനസംഖ്യയുടെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്നു, ഈ വേദിയിലുള്ള പാർട്ടികൾ ഒന്നിച്ചാൽ ബിജെപിക്ക് ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കുക അസാധ്യമാണ്.” മുംബൈയിൽ നടന്ന ഇന്ത്യ സഖ്യ പാർട്ടികളുടെ ദ്വിദിന യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പ്രതിപക്ഷ നേതാക്കളോട് ഏറ്റവും കാര്യക്ഷമമായ രീതിയിൽ ഒത്തുചേരാൻ കോൺഗ്രസ് നേതാവ് അഭ്യർത്ഥിച്ചു. രണ്ട് ദിവസത്തെ യോഗത്തിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കവെ, രണ്ട് വലിയ ചുവടുകൾ വെച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. 14 അംഗ കേന്ദ്ര കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നതുംഎല്ലാ സീറ്റ് വിഭജന ചർച്ചകളും തീരുമാനങ്ങളും വേഗത്തിലാക്കാനും കഴിയുന്നത്ര വേഗത്തിൽ നടപ്പാക്കാനുമുള്ള തീരുമാനവും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യ സഖ്യം ബിജെപിയെ പരാജയപ്പെടുത്തുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും കോൺഗ്രസ് രാഹുൽ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

“പ്രധാനമന്ത്രിയും ഒരു പ്രത്യേക വ്യവസായിയും തമ്മിലുള്ള അവിശുദ്ധ ബന്ധം എല്ലാവർക്കും കാണാവുന്നതേയുള്ളൂ. ജി 20 നടക്കുന്നുണ്ടെന്ന് ഞാൻ ഇന്നലെ പരാമർശിച്ചു, അത് ഇന്ത്യയുടെ വിശ്വാസ്യതയ്ക്ക് പ്രധാനമാണ്. പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കുകയും അദാനി വിഷയത്തിൽ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം” അദാനി ഗ്രൂപ്പിനെതിരായ പുതിയ ആരോപണങ്ങളെക്കുറിച്ച് സംസാരിച്ച രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി ഹണി ട്രാപ്പിനിരയായതായി പൊലീസ്

Published

on

ധാക്ക: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എം.പി എം.ഡി. അൻവാറുല്‍ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ്. സംഭവത്തില്‍ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയില്‍ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെണ്‍സുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

അൻവാറുല്‍ അസിമിനെ കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാറ്റി കശാപ്പുകാരനെ ഉപയോഗിച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശേഷം മൃതദേഹ ഭാഗങ്ങള്‍ കൊല്‍ക്കത്തയില്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുല്‍ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച്‌ കൊല്‍ക്കത്തയിലെ സുഹൃത്തായ ഗോപാല്‍ ബിശ്വാസ് ഈ മാസം 18ന് നല്‍കിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചികിത്സയ്ക്കായി മേയ് 12ന് കൊല്‍ക്കത്തയിലെത്തിയതായിരുന്നു എം.പി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.

കൊല്ലപ്പെട്ട അൻവാറുല്‍ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊല്‍ക്കത്തയില്‍ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍വെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഷീലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുല്‍ അസിമിനെ കൊല്‍ക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച്‌ അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു.അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നല്‍കിയെന്നാണ് സൂചന.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബാർകോഴ: എം ബി രാജേഷിന്റെ ഓഫീസിലേക്ക് നാളെ യൂത്ത്കോൺഗ്രസ് മാർച്ച്

Published

on

പാലക്കാട്‌: ബാർ ഉടമസ്ഥരുടെ പക്കൽ നിന്നും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ മന്ത്രി എംബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിലെ കൂറ്റനാട്ടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ് പറഞ്ഞു.

Continue Reading

Featured

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

Published

on

കുറ്റിക്കാട്ടൂർ: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനുമായ മുഹമ്മദ്‌ റിജാസ് (18) മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന ഇലക്ടിക്കൽ ഇൻസ്പകറ്ററേറ്റിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവിന്റെ ജീവൻ നഷ്ടമായത്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured