കോവിഡ് വ്യാപനം 14 ശതമാനം കുറഞ്ഞു, ഇന്നലെ 22,270 പേർക്ക് മാത്രം, ടിപിആർ 1.8%

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം വളരെ കുറഞ്ഞു. തൊട്ടു മുൻപിലത്തെ ദിവസത്തെക്കാൾ 14 ശതമാനം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിലെ രോ​ഗസ്ഥിരീകരണമെന്ന് ആരോ​ഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം 25,970 പേർക്കു രോ​ഗം സ്ഥിരീകരിക്കപ്പെട്ട സ്ഥാനത്ത് ഇന്നലെ 22,270 പേർക്കു മാത്രമാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. 3,650 പേർ കുറവ്. പ്രതിദിന ടിപിആർ 1.8 ശതമാനമായും കുറഞ്ഞു.
രാജ്യത്ത് നിലവിൽ 2,53,739 ആക്റ്റിവ് കേസുകളാണുള്ളത്. 60,928 പേർ ഇന്നലെ രോ​ഗമുക്തി നേടി. ഇതുവരെ 4,20,30,536 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 5,11,230 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതുവരെ 175.03 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തെന്നും ആരോ​ഗ്യ മന്ത്രാലയം.

Related posts

Leave a Comment