News
വി-ഗാര്‍ഡ് വരുമാനത്തില്‍ 14.1 ശതമാനം വര്‍ധനവ്; അറ്റാദായത്തില്‍ 7.5 ശതമാനം വളര്‍ച്ച

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024 -25 സാമ്പത്തിക വര്‍ഷം, സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 1293.99 കോടി രൂപയുടെ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷത്തെ വരുമാനത്തേക്കാള്‍ (1133.75 കോടി രൂപ) 14.1% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 7.5 ശതമാനം വളര്‍ച്ചയോടെ 63.39 കോടി രൂപയായി. മുന്‍ വര്‍ഷമിത് 58.95 കോടി രൂപയായിരുന്നു. സെപ്തംബര്‍ 30 ന് അവസാനിച്ച കമ്പനിയുടെ 6 മാസ കാലയളവിലെ സംയോജിത അറ്റ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 18 ശതമാനം വളര്‍ച്ചയോടെ 2348.51 കോടി രൂപയില്‍ നിന്ന് 2771.09 കോടി രൂപയായി. ഇതേ കാലയളവിലെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 31.8 ശതമാനം വളര്‍ച്ച നേടി 123.17 കോടി രൂപയില്‍ നിന്ന് 162.36 കോടി രൂപയായി.
ഈ ത്രൈമാസത്തില്‍ ഇലക്ട്രോണിക് വിഭാഗത്തില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ വി-ഗാര്‍ഡിന് സാധിച്ചുവെന്ന് വി -ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഇന്‍ ഹൗസ് മാനുഫാക്ച്ചറിംഗ്, ചെലവ് കുറഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലേക്കുള്ള മാറ്റം എന്നിവ മൊത്ത വരുമാനം വര്‍ദ്ധിക്കാന്‍ സഹായകമായി. കോപ്പര്‍ വിലയിലുണ്ടായ വ്യതിയാനം വി-ഗാര്‍ഡിന്റെ ഇലക്ട്രിക്കല്‍ വിഭാഗത്തിന് കീഴിലുള്ള ഇലക്ട്രിക്ക് വയറുകള്‍ക്ക് തിരിച്ചടിയായി. ആദ്യ പകുതിയിലെ മുന്നേറ്റം രണ്ടാം പകുതിയിലും തുടരുമെന്നും, മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും_ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തെ എതിര്‍ത്ത് മെയ്‌തെയ് വിഭാഗം

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തെ എതിര്‍ത്ത് മെയ്‌തെയ് വിഭാഗം. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നും എംഎല്‍എമാര്‍ക്ക് സഭാ നേതാവിനെ തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കണമെന്നുമാണ് മെയ്‌തെയ് സംഘടനകളുടെ ആവശ്യം. അതേ സമയം, രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ മാറ്റത്തേക്കാള്‍ നല്ലത് രാഷ്ട്രപതി ഭരണമാണ് എന്ന് ഐടിഎല്‍എഫ് നേതാക്കള്‍ പറഞ്ഞു. കുക്കി വിഭാഗം മെയ്തെയ് വിഭാഗത്തെ വിശ്വസിക്കുന്നില്ല. അതിനാല്‍ പുതിയ മെയ്തെയ് മുഖ്യമന്ത്രി ഉണ്ടാകുന്നത് ആശ്വാസകരമല്ലായെന്നാണ് കുക്കി വിഭാഗത്തിന്റെ നിലപാട്.
അതേ സമയം, രാഷ്ട്രപതി ഭരണത്തിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷാ വര്‍ദ്ധിപ്പിച്ചു. നാല് വിഘടന വാദികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തൗബല്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നാണ് വിഘടന വാദികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം സമര്‍പ്പിക്കാനിരിക്കെയായിരുന്നു ബിരേന്‍ സിങിന്റെ രാജി. രാജി കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവര്‍ണര്‍ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
News
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍( കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല.
Kuwait
അജ്പക് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ നേതൃത്വത്തിൽ അജപാക്ക് ട്രാവൻകൂർ അമ്പിളി ദിലി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിൻറൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിൻറൺ കോർട്ടിൽ വച്ചു നടന്ന മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി. പ്രസിഡൻറ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിജയികൾക്കുള്ള ട്രോഫി ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് നല്കി.
ആവേശകരമായ മത്സരത്തിൽ പ്രൊഫഷനൽ വിഭാഗത്തിൽ അനീഫ്-ധീരജ് ടീം വിജയകളായി. ഹർഷാന്ത്-സൂര്യകാന്ത് രണ്ടാം സ്ഥാനവും ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സുബൈർ-ജിബിൻ ടീം ഒന്നാം സ്ഥാനവും, ശിവ-രവി ടീം രണ്ടാം സ്ഥാനവുംനേടി. ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ചിന്റു-സോബിൻ ടീം ഒന്നാം സ്ഥാനവും ജെലാക്സ്-ജിജോയ് ടീം രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. 85+ വിഭാഗത്തിൽ ഷിബു മലയിൽ-സഞ്ചു ടീം ഒന്നാം സ്ഥാനവും സലീം-നൗഷാദ് ടീം രണ്ടാം സ്ഥാനവും, ഇന്റർ ആലപ്പുഴ വിഭാഗത്തിൽ ജഷ്-ജോബിഷ് ടീം ഓണാം സ്ഥാനവും വരുൺ-മാത്യു ടീം രണ്ടാം സ്ഥാനവും, വനിതാ വിഭാഗത്തിൽ ഒലിവിയ-മാർഗരറ് ടീം ഓന്നാം സ്ഥാനവും ബ്ലെസി-പിയാ ടീം രണ്ടാം സ്ഥാനവും നേടി. രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ട്രഷറർ സുരേഷ്l വരിക്കോലിൽ, സ്പോർട്സ് വിങ് ജനറൽ സെക്രട്ടറി ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അശോകൻ വെൺമണി, സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്എന്നിവരും സജീവ് കായംകുളം, അജി ഈപ്പൻ, ജോൺ കൊല്ലകടവ്, സിബി പുരുഷോത്തമൻ, സാം ആന്റണി, വനിതാവേദി വൈസ് ചെയർപേഴ്സൻ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി ഷീന മാത്യു, സുനിത രവി, ആനി മാത്യു, ദിവ്യ സേവ്യർ, ബിന്ദു ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, മനോജ് കുമാർ ചെങ്ങന്നൂർ, ശരത് കുടശനാട് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login