Global
അപ്പായുടെ 13ാം വിജയം, പുതുപ്പള്ളിക്ക് നന്ദി: ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് നേടിയത് ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാം വിജയമാണെന്ന് ചാണ്ടി ഉമ്മൻ. ഉപതിരഞ്ഞെടുപ്പിലെ വിജയം അപ്പയെ സ്നഹേിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ജനങ്ങളുടെ ഏതു കാര്യത്തിനും അപ്പ കൈയെത്തുന്ന ദുരത്തുണ്ടായിരുന്നു. ഇനി ഈ ദൂരപരിധിയിൽ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിക്കാർ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസനത്തുടർച്ചയ്ക്കാണ് പുതുപ്പള്ളി വോട്ടു ചെയ്തത്. വികസനവും കരുതലുമായി അപ്പ 54 വർഷക്കാലം ഇവിടെയുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി വരും ദിനങ്ങളിൽ താനുണ്ടാവും.
തിരഞ്ഞെടുപ്പു കഴിഞ്ഞു. തനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും ഇനി തന്നെ സംബന്ധിച്ച് ഒരുപോലെയാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കാം. രാഷ്ട്രീയത്തിന് അപ്പുറമുള്ള പിന്തുണയാണ് തനിക്കു ലഭിച്ചത്. അപ്പ ഈ നാട്ടിലെ ഓരോ വീട്ടിലെയും സഹോദരനും മകനുമൊക്കെയായിരുന്നു. കുടുംബാംഗത്തോടുള്ള സ്നേഹമാണ് തനിക്കു ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച വിജയമാണിത്. മനസ്സിൽ കണ്ട ചിത്രമാണ് ഇപ്പോൾ പൂർത്തിയാക്കപ്പെട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ജനങ്ങൾക്കുണ്ടാവുക. അതൊരു വലിയ ഉത്തരവാദിത്വമാണ്. അതിൽനിന്ന് ഒരുകാരണവശാലും ഒഴിഞ്ഞുമാറില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ. സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
Kuwait
സന്ദർശക – കുടുംബ വിസ നയങ്ങളിൽ ഉദാര സമീപനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : സന്ദർശക – കുടുംബ വിസ നയങ്ങളിൽ ഉദര സമീപനവുമായി കുവൈറ്റ് പുതുക്കിയ വിസ നയങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇസ്രായേൽ ഒഴികെയുള്ള ഏതു രാജ്‌ജ്യക്കാരനും ആഭ്യന്തര വിദേശകാര്യ മന്ത്രാലങ്ങളുടെ നിബന്ധനകൾ പാലിച്ചുകൊണ്ട് രാജ്‌ജ്യത്തേക്കു പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ടൂറിസത്തിനു സഹായകമായ രീതിയിൽ രാജ്‌ജ്യത്തേക്കു വിദേശികളെ ആകര്ഷിക്കതക്ക നിലയിൽ വിസ വിതരണം ലളിതവൽക്കരിക്കുകയെന്നതാണ് ഗവർമ്മെന്റ് നയമെന്ന് റെസിഡൻസി അഫയേഴ്‌സ് സെക്ടറിലെ സ്‌പെഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ-റുവൈഹ് നെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ പറഞ്ഞു. വിനോദ സഞ്ചാരത്തിനൊപ്പം ഫാമിലി വിസിറ്റ് വിസ നടപടി ക്രമങ്ങളും ലഘൂകരിക്കുന്നുണ്ട്. റെസിഡൻസി ചട്ടങ്ങളുടെ ലംഘനങ്ങൾ ഫലപ്രദമായി കുറയ്ക്കുകയും സന്ദർശകർക്കും താമസക്കാർക്കും പ്രവർത്തനങ്ങൾ സുഗമമാക്കുകയുമാണ് പുതിയ മാറ്റങ്ങൾ. ദേശീയ സുരക്ഷ നിലനിർത്തിക്കൊണ്ടു രാജ്‌ജ്യത്തെ വ്യവസ്ഥയ്ക്ക് അനുസരിച്ച് മെച്ചപ്പെട്ട സേവനം ഉറപ്പാക്കും. നിലവിലുള്ള സാഹചര്യത്തിൽ അതീവ ലളിതമായി ഒരു മിനുട്ട് മുതൽ പരമാവധി 24 മണിക്കൂറിനകം സന്ദർശക വിസകൽ ലഭിക്കുന്നതാണ്.
Featured
വധശ്രമത്തിൽ നിന്ന് സംരക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ സീക്രട്ട് സർവിസ് മേധാവിയാക്കി ഡോണള്‍ഡ് ട്രംപ്
വാഷിംഗ്‌ടൺ: വധശ്രമത്തിൽ നിന്ന് തന്നെ സംരക്ഷിച്ച സീക്രട്ട് സർവിസിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സീക്രട്ട് സർവിസ് മേധാവിയാക്കി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.സീക്രട്ട് സർവിസ് ഉദ്യോഗസ്ഥനായ സീൻ കറനെ അടുത്ത ഡയറക്ടറാക്കി നിയമിച്ചുള്ള ഉത്തരവില്‍ ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു.
സീൻ കറൻ ധീരനും ബുദ്ധിമാനുമാണെന്ന് ട്രംപ് തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ എഴുതി. കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്നെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ചുമതല അദ്ദേഹം ഭംഗിയായി വഹിക്കുന്നു. അതുകൊണ്ടാണ് സീക്രട്ട് സർവിസിലെ ധീരരായ ഏജന്‍റുമാരെ നയിക്കാനുള്ള ചുമതല അദ്ദേഹത്തിന് നല്‍കുന്നത് -ട്രംപ് പറഞ്ഞു.
യു.എസിലെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് കീഴിലുള്ള ഫെഡറല്‍ നിയമ നിർവഹണ ഏജൻസിയാണ് സീക്രട്ട് സർവിസ്. രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍, അവരുടെ കുടുംബം, സന്ദർശനത്തിനെത്തുന്ന വിദേശ നേതാക്കള്‍ എന്നിവരുടെ സുരക്ഷാ ചുമതല വഹിക്കുന്നത് സീക്രട്ട് സർവിസാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ജൂലൈയില്‍ പെൻസില്‍വാനിയയില്‍ നടന്ന റാലിയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. അന്ന് വലതുചെവിയില്‍ പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ട്രംപിന്റെ ജീവൻ രക്ഷിച്ചത്.
Global
തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു
ബാങ്കോക്ക്: ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യമായ തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ തായ് നിയമപ്രകാരം എല്‍.ജി.ബി.ടി.ക്യു+ ദമ്പതികള്‍ക്ക് വിവാഹനിശ്ചയം നടത്താനും വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനും മറ്റേതൊരു ദമ്പതികള്‍ക്കും ഉള്ള അതേ അവകാശങ്ങളുണ്ടാവും.
രാജ്യത്തുടനീളമുള്ള 878 ജില്ലാ ഓഫിസുകള്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വിവാഹം കഴിക്കാനും വാതിലുകള്‍ തുറക്കും. തുല്യ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യത്തെ രാജ്യമായും തായ്വാനും നേപ്പാളിനും പിന്നില്‍ ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും തായ്‌ലന്‍ഡ് മാറും.
ദീര്‍ഘകാലമായി കാത്തിരിക്കുന്ന തുല്യവിവാഹം നിലവില്‍ വരുന്നതില്‍ ഏറെ സന്തോഷത്തിലാണ് സ്വവര്‍ഗ ദമ്പതിമാര്‍. പൊലീസ് ഓഫിസര്‍ പിസിറ്റ് സിരിഹിരുഞ്ചൈ തന്റെ ദീര്‍ഘകാല പങ്കാളിയായ ചനതിപിനെ വിവാഹം കഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
ഈ നിയമപരമായ അവകാശം ഉപയോഗപ്പെടുത്താന്‍ പിസിറ്റിനെ പോലെ നൂറു കണക്കിന് പേര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്ത് 300 ദമ്പതികള്‍ കൂട്ട വിവാഹത്തില്‍ പങ്കെടുക്കുമെന്ന് കരുതുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനാവത്രയുടെ റെക്കോര്‍ഡ് ചെയ്ത വിഡിയോ അഭിസംബോധനയും ഡ്രാഗ് ക്വീന്‍ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും നടക്കും. രാജ്യത്തുടനീളം സമാനമായ ഒത്തുചേരലുകള്‍ ഉണ്ട്. വടക്ക് ചിയാങ് മായ്, ഖോണ്‍ കെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് തെക്ക് ഫൂക്കറ്റ് വരെ രാജ്യവ്യാപകമായി ആഘോഷങ്ങള്‍ നടന്നുവരികയാണ്.
ഈ മാറ്റത്തിലേക്ക് വിവിധ കടമ്പകള്‍ ഉണ്ടായിരുന്നുവെന്ന് എല്‍.ജി.ബി.ടി.ക്യു അവകാശ പ്രവര്‍ത്തകനും ബാങ്കോക്കിലെ പരിപാടിയുടെ സംഘാടകനുമായ ആന്‍ വാഡാവോ ചുമപോര്‍ണ്‍ പറഞ്ഞു. തായ്ലന്‍ഡിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയവും ഇതിലേക്കുള്ള നീക്കത്തെ മന്ദഗതിയിലാക്കിയെന്ന് അവര്‍ പറയുന്നു. 2006 മുതല്‍ തായ്ലന്‍ഡ് രണ്ട് സൈനിക അട്ടിമറികള്‍ നേരിട്ടുവെന്നും അത് യാഥാസ്ഥിതികരുടെ കൈകളില്‍ അധികാരം നല്‍കുകയും ചില സമയങ്ങളില്‍ പൗരാവകാശ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്തുവെന്നും ആന്‍ പറഞ്ഞു.
എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ രാഷ്ട്രീയ മാനസികാവസ്ഥ മാറി. പുതിയ ജനാധിപത്യ അനുകൂല പ്രസ്ഥാനം ഒരു വലിയ നാഴികക്കല്ലായിരുന്നുവെന്ന് 2020ല്‍ ഉയര്‍ന്നുവന്ന പ്രതിഷേധ പ്രസ്ഥാനത്തെ ഉദ്ധരിച്ച് ആന്‍ വാഡാവോ പറഞ്ഞു. അത് ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കും സമത്വം, ലിംഗഭേദം, എല്‍.ജി.ബി.ടി.ക്യു എന്നിവക്കായും ആഹ്വാനം ചെയ്തു. ഇതെത്തുടര്‍ന്ന് മാധ്യമങ്ങളുടെ ചിത്രീകരണത്തിലും മാറ്റംവന്നു. ഇന്ന്, തായ്ലന്‍ഡ് അതിന്റെ ആണ്‍കുട്ടികളുടെ പ്രണയ പരമ്പരകള്‍ക്ക് പേരുകേട്ടതാണ്. സ്വവര്‍ഗാനുരാഗികളുടെ പ്രണയകഥകള്‍ ചിത്രീകരിക്കുന്ന ടി.വി നാടകങ്ങള്‍, ഏഷ്യയില്‍ ഉടനീളം വലിയ അനുയായികളെ സമ്പാദിച്ചതായും ആന്‍ ചൂണ്ടിക്കാട്ടി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login