രാജ്യത്ത് പുതുതായി 13,451 പേർക്കു കൂടി കോവിഡ്, വാക്സിനേഷൻ 103 കോടി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 13,451 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14,021 പേർ രോ​ഗമുക്തി നേടി. 585 പേരാണ് കോവിഡ് ബാധിച്ച് ഈ സമയ പരിധിക്കുള്ളിൽ മരിച്ചത്. പുതിയ രോ​ഗികളുടെയും മരണസംഖ്യയിലും കേരളമാണു മുന്നിൽ. യഥാക്രമം- 7,163 – 90. നിലവിൽ 1,62,661 പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ 242 ദിവസത്തെ ഏറ്റവും കുറഞ്ഞ ആക്റ്റിവ് കേസുകളാണിത്.
3,42,15,653 പേർക്ക് ഇതുവരെ രോ​ഗം പിടിപെട്ടു. 3,35,97,339 പേർ സുഖം പ്രാപിച്ചു. ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 4,55,653.:
ഇതുവരെ 103,53,25,577 പേർക്ക് വാക്സിൻ നൽകി. 12 കോടി വാക്സിൻ വിതരണത്തിനായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പക്കലുണ്ട്. വാക്സിൻ ലഭ്യമായിട്ടും 11 കോടിയോളം പേർ വാസ്കിൻ സ്വീകരിക്കാതെ മാറി നില്ക്കുന്നുണ്ട്. ഇവരെ കണ്ടെത്തി നിർബന്ധിത വാക്സിനേഷന് നടപടികൾ തുടങ്ങി.

Related posts

Leave a Comment