Tokyo Olympics | 13 വയസുകാരിക്ക് ഒളിമ്പിക്സിൽ സ്വർണ്ണം

പതിമൂന്നാം വയസില്‍ ഒളിംപിക് സ്വപ്നനേട്ടം കൈവരിച്ചിരിക്കുകയാണ് ജപ്പാന്റെ മോമിജി നിഷിയ. മെഡലണിയുമ്പോൾ നിഷിയയുടെ പ്രായം 13 വയസും 330 ദിവസവുമാണ്. സ്ട്രീറ്റ് സ്കേറ്റിങ്ങിലാണ് നിഷിയയെ സ്വര്‍ണം തേടിയെത്തിയത്. ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണി സ്കൂള്‍ കുട്ടി. കണ്ണീരോടെയാണ് നിഷിയ ഇവന്റ് അവസാനിപ്പിച്ചത്.

18 വയസില്‍ താഴെയുള്ളവരാണ് മെഡല്‍ സ്വന്തമാക്കിയ മൂന്ന് പേരും. വെള്ളി നേടിയ ബ്രസീലിന്റെ റയ്സ ലീല്‍ നിഷിയെയേക്കാള്‍ ചെറുപ്പമാണ്. പ്രായം 13 വയസും 203 ദിവസവും. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയ ജപ്പാന്റെ തന്നെ ഫുന നകയാമ അല്‍പ്പം സീനിയറാണ്. 16 വയസ്.

Related posts

Leave a Comment