വീണ്ടും ത്രില്ലർ, മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു; പോസ്റ്റർ പുറത്ത്

ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളുടെ മഹാ വിജയത്തിന് ശേഷം ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന് ‘ട്വെൽത് മാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്.ഈ പോസ്റ്റർ മോഹൻലാലും ജീത്തുവും സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചിട്ടുണ്ട്. ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ പറയുന്നത് ഒരു വീട്ടിൽ നടക്കുന്ന കഥയാണ്. ജിത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന 4-ആമത് ചിത്രമായിരിക്കും ട്വെൽത്ത് മാൻ. എല്ലായ്പ്പോഴും വിജയ ചിത്രങ്ങൾ മാത്രം സമ്മാനിച്ചിട്ടുളള ജിത്തു, മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരും, പ്രോക്ഷകരും ആവേശത്തിലാണ്. അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

Related posts

Leave a Comment