വീണ്ടും ഞെട്ടിക്കാനൊരുങ്ങി മോഹൻലാൽ- ജീത്തുജോസഫ് കൂട്ട്കെട്ട് ; 12-ത് മാൻ ചിത്രീകരണം ആരംഭിച്ചു

ഹിറ്റ് ചിത്രമായ ദൃശ്യം 2 ന് ശേഷം മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം ’12ത്ത് മാൻ’ തുടക്കം കുറിച്ചു. അതിരാവിലെ പൂജ നടത്തി ചിത്രീകരണം തുടങ്ങി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതുമുതൽ ആവേശത്തിലാണ് ആരാധകർ. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന.

അതേസമയം ജനത ഗാരേജ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം യുവതാരം ഉണ്ണിമുകുന്ദനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കെ ആർ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനിൽ ജോൺസൺ.

Related posts

Leave a Comment