12,516 പുതിയ കോവിഡ് കേസുകൾ, ആക്റ്റിവ് കേസുകൾ 9 മാസത്തെ കുറഞ്ഞ നിരക്കിലേക്ക്

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വ്യാപനത്തിൽ ചെറിയ കയറ്റം. പ്രതിദിന വ്യാപനം പതിനായിരത്തിലും താഴേക്കു വന്ന ശേഷം കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോ​ഗികളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 12,516 പേർക്കു പു‌തുതായി രോ​ഗം സ്ഥിരീകരിക്കപ്പെട്ടു. 501 പേർ രോ​ഗം മ‌ബാധിച്ചു മരിച്ചെന്നും ആരോ​ഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്ക്. 1,37,216 ആക്റ്റിവ് കേസുകളാണു രാജ്യത്തുള്ളത്. ഇത് 267 ദിവസത്തെ കുറഞ്ഞ നിരക്കാണ്. അതായത് ഒൻപതു മാസത്തിനു മുൻപുണ്ടായിരുന്ന വ്യാപന നിരക്ക്.

Related posts

Leave a Comment