അംബാസിഡറടക്കം 120 പേരെ ഗുജറാത്തിലെത്തിച്ചു

ന്യൂഡല്‍ഹിഃ അഫ്/ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറടക്കം 120 പരേ വ്യോമസേന കലാപഭൂമിയില്‍ നിന്നു സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചു. ഇനിയും ആയിരത്തിലധികം ഇന്ത്യക്കാര്‍ കാബൂളിലും പുറത്തുമായി കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. വ്യോമസേനയുടെ പ്രത്യേക പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാണ് ഇവരെ മടക്കി എത്തിച്ചത്. ഇന്ത്യന്‍ സ്ഥാനപതി രുദ്ര ടണ്ഡണ്‍ അടക്കമുള്ളവരെയാണ് ഇന്നു വ്യോമസേന അഫ്ഗാനിസ്ഥാനില്‍ നിന്നു മോചിപ്പിച്ചത്. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയില്‍ അഭയം അഭ്യര്‍ഥിച്ചിട്ടുണ്ട്.

കാബൂള്‍ വിമാനത്താവളത്തില്‍ ഭയാനകമായ കാഴ്ചകളാണുള്ളത്. ഏതു വിധേയനയും പലായനം ചെയ്യാന്‍ വെമ്പുന്ന അഫിഗാനികളെക്കൊണ്ട് വിമാനത്താവളം നിറഞ്ഞു. ചരക്കു ലോറികളില്‍ അള്ളിപ്പിടിച്ചു കയറുന്നതിനു സമാനമായിട്ടാണ് അഭയാര്‍ഥികള്‍ വിമാനത്തിന്‍റെ പുറത്തും ചക്രങ്ങളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നത്. ഇവരെ തുരത്താന്‍ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത യുഎസ് സൈനികര്‍ ഇടയ്ക്ക് വെടി വയ്ക്കുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.

ഇന്ത്യക്കാരെ രക്ഷിക്കാന്‍ രണ്ടു സൈനിക വിമാനങ്ങള്‍ ഇന്നലെ കാബൂളിലെത്തിച്ചെങ്കിലും ഇന്നു മാത്രമേ ഒഴിപ്പിക്കല്‍ വിജയിച്ചുള്ളൂ. അഫ്‌ഗാന്‍ വ്യോമാതിര്‍ത്തിയില്‍ താലിബാന്‍ ആക്രമണ ഭീഷണിയുള്ളതിനാല്‍ അഫ്ഗാന്‍റെയും പാക്കിസ്ഥാന്‍റെയും ആകാശം ഒഴിവാക്കി, ഇറാനു മുകളിലൂടെയാണ് വ്യോമസേനയുടെ വിമാനം ഗുജറാത്തിലേക്കു പറന്നത്. ഇന്ധനം നിറയ്ക്കാനും സാങ്കേതിക സൗകര്യം ഉറപ്പാക്കാനുമാണ് ഗുജറാത്തിലെ ജംനഗറില്‍ വിമാനമിറക്കിയത്. ഇന്നു വൈകുന്നേരം യാത്രക്കാരുമായി ഡല്‍ഹിയിലേക്കു പറക്കും. കൂടുതല്‍ വിമാനങ്ങള്‍ കാബൂളിലേക്ക് അയക്കുന്ന കാര്യം ഉന്നതതല സമിതി ചര്‍ച്ച ചെയ്തുവരികയാണ്.

Related posts

Leave a Comment