Connect with us
48 birthday
top banner (1)

Featured

വിജിലൻസ് അന്വേഷണത്തിനു സമയ പരിധി 12 മാസം

Avatar

Published

on

തിരുവനന്തപുരം: അഴിമതിക്കേസ് അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. മൂന്നു മാസം മുതൽ 12 മാസം വരെയാണ് സമയപരിധി. അന്വേഷണങ്ങൾ നീണ്ടുപോകാതിരിക്കാൻ ഡയറക്‌ടർ നൽകിയ ശുപാ‍‍ർശ അംഗീകരിച്ചാണ് ഉത്തരവ്. വിജിലൻസ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതൽ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി വരുന്നത്.

വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശകൾ ഒരു മാസത്തിനകം നൽകണം. ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ, അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാൽ ഒരു മാസത്തിനകം റിപ്പോ‍ർട്ട് നൽകണം. ഡയറക്‌ടർ അനുമതി നൽകുന്ന പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം, കൈക്കൂലി വാങ്ങുമ്പോൾ കൈയോടെ പിടികൂടിയാൽ 6 മാസത്തിനകം കുറ്റപത്രം നൽകണം.

Advertisement
inner ad

കൈക്കൂലി കൈയോടെ പിടികൂടിയാൽ ഉദ്യോഗസ്ഥനെ മാതൃവകുപ്പ് പിരിച്ചുവിടണമെന്ന് മുൻപ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ട്രാപ്പ് കേസിൽ പിടികൂടിയാലും സസ്‌പെൻഡ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥൻ തിരികെ കയറുകയും, പെൻഷനായാലും കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാകാത്ത സാഹചര്യമുണ്ട്. കേസ് രജിസ്‌റ്റർ ചെയ്‌തുള്ള അന്വേഷണവും കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണവുമെല്ലാം 12 മാസത്തിനകം പൂർത്തിയാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. കോടതി നിർദ്ദേശമുണ്ടായാൽ സമയപരിധിയിൽ മാറ്റമുണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Advertisement
inner ad

Featured

ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ

Published

on

ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് പുതിയ കാട്ടുതീ രൂപപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് പുതിയ തീപ്പിടിത്തം ഉണ്ടായതെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. കാസ്റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ഏക്കറിൽ തീ വ്യാപിച്ചു. ലോസ് ആഞ്ജലിസില്‍ വന്‍ നാശത്തിന് കാരണമായ കാട്ട്തീയ്ക്ക് ശേഷമാണ് പുതിയ കാട്ടുതീ ഉണ്ടായത്. ശക്തമായ കാറ്റും വരണ്ടകാലവസ്ഥയും തീ കൂടുതല്‍ വ്യാപിക്കാന്‍ കാരണമായി. ലോസ് ആഞ്ജലിസിന് ഏകദേശം 56 കിലോമീറ്റര്‍ വടക്ക്, സാന്താ ക്ലാരിറ്റ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തടാകത്തിന് ചുറ്റുമുള്ള 31,000 ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു.

Continue Reading

Cinema

നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു

Published

on

മുംബൈ: സിനിമാതാരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ (63) അന്തരിച്ചു. മുംബൈയിൽ താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം. കുറച്ചുനാളായി രോഗബാധിതനായി ചികത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയാണ്. ഭാര്യ: ബിന്ദു സജയന്‍. മക്കള്‍: നിമിഷ സജയന്‍, നീതു സജയന്‍.

Continue Reading

Featured

ട്രെയിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ; എതിർദിശയില്‍ വന്ന എക്‌സ്പ്രസ് ട്രെയിനിടിച്ച് 11 മരണം

Published

on

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കർണാടക എക്‌സ്പ്രസ് ഇടിച്ച്‌ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് 4.19ന് പരണ്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്‌, പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
തൊട്ടടുത്ത ട്രാക്കില്‍ ഇറങ്ങിയപ്പോള്‍ ഇവരെ എതിർദിശയില്‍ വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ജല്‍ഗാവ്, പച്ചോര സ്റ്റേഷനുകള്‍ക്കിടയില്‍ നടന്ന സംഭവത്തില്‍ നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം, പുഷ്പക് എക്‌സ്‌പ്രസ്സില്‍ തീപിടിത്തമുണ്ടായെന്ന കിംവദന്തികള്‍ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചിലർ അവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ബെംഗളൂരു എക്‌സ്പ്രസ് അവരെ ഇടിക്കുകയായിരുന്നു.

ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണവും പരുക്കേറ്റവരുടെ നിലയും ഇനിയും സ്ഥിരീകരിച്ചിട്ടില്ല

Advertisement
inner ad
Continue Reading

Featured