കെ എസ് ആർ ടി സി യിൽ 12 മണിക്കൂർ ജോലി സമയം : തൊഴിലാളി ദ്രോഹ നടപടികളുമായി സർക്കാർ

കാട്ടാക്കട: കെ എസ് ആർ ടി യിൽ 12 മണിക്കൂർ ജോലി സമയം നടപ്പിലാക്കുന്നു. എക്കാലവും തൊഴിലാളികൾക്കുവേണ്ടി വാദിക്കും എന്ന് വീമ്പ് ഇളക്കുന്ന ഇടതുപക്ഷ സർക്കാർ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഭരണകക്ഷിയിൽപ്പെട്ട തൊഴിലാളി സംഘടനകൾ വരെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.കോവിഡ് മഹാമാരികാരണം സർക്കാർ സ്ഥാപനങ്ങളിൽ ജോലിസമയം കുറച്ചു ഉത്തരവിടുമ്പോൾ കെ.എസ്.ആർ.ടി.സി.യിൽ മാത്രം എന്താണിങ്ങനെ എന്ന് ജീവനക്കാർ ചോദിക്കുകയാണ്.
 പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സി യിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കണ്ടക്ടർ,ഡ്രൈവർ,മെക്കാനിക്‌ വിഭാഗം ജീവനക്കാരാണ്.തൊഴിൽ നിയമം അനുസരിച്ചു 8 മണിക്കൂറാണ് വിശ്രമം ഉൾപ്പെടെ ഒരു ഡ്യൂട്ടി.എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഇതു 12 മണിക്കൂർ വരെ നീണ്ട്പോകുന്നതാണ്.തിരുവനന്തപുരം സോണൽ ഓഫീസർ ഇറക്കിയ ഉത്തരവിൽ 12 മണിക്കൂർ കണക്കാക്കി ഓരോ ഡ്യൂട്ടി യും തായ്യാറാക്കണമെന്നാണ് യൂണിറ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന നിർദേശം.രാവിലെ 6 മുതൽ വൈകിട്ട് 6 വരെ,7 മുതൽ 7 വരെ,8മുതൽ 8 വരെ,എന്നിങ്ങനെ ക്രമീകരിക്കണമെന്നു ഉത്തരവിൽ പറയുന്നു.കളക്ഷൻ കുറവുള്ള ട്രിപ്പ് കൾ ഓടിക്കേണ്ട ആവശ്യമില്ലെന്നും  പറയുന്നു.ഇപ്പോൾ രാത്രി 8 ന് മുൻപ് തന്നെ റോഡിൽ യാത്രക്കാർ കുറയും പിന്നെന്തിനാണ് ജീവനക്കാരെ ബുദ്ധി മുട്ടിക്കുന്നതിനു 9നും 10 നും രാത്രിയിൽ സർവിസ്നടത്തുന്നത് എന്ന യൂണിറ്റ് ഓഫീസർ മാരുടെ ചോദ്യത്തിനും മറുപടിയില്ല.കണ്ടക്ടറും,ഡ്രൈവറും 12 മണിക്കൂർ ജോലി ചെയ്യണ മെന്ന് പറയുന്നുണ്ട് എങ്കിലും മറ്റുള്ള വിഭാഗ ക്കാരെ കുറിച്ചു പറയുന്നുമില്ല.ഡ്യൂട്ടിയില്ലാത്ത സമയങ്ങളിൽ ജീവനക്കാർ ഡിപ്പോകളിൽ കൂട്ടം കൂടി നിൽക്കുന്നതും കോവിഡ് നിയമങ്ങൾക്ക് എതിരാണെന്നും എല്ലാ യൂണിയൻ പ്രതിനിധികളും പറയുന്നു.ഒരു ദിവസം ഡ്യൂട്ടി ചെയ്യുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് പിറ്റേ ദിവസം ഡ്യൂട്ടി ഓഫ് ആയി മുൻപ് കണക്കാക്കിയിരുന്നു.എന്നാലിപ്പോൾ അതു സ്റ്റാന്റ ബൈആയാണ് കണക്കാക്കുന്നത്.സ്റ്റാന്റ്ബൈ ആയികണകാക്കിയാൽ ഡ്യൂട്ടി ആയി പരിഗണിക്കില്ല .ഇങ്ങനെ വന്നാൽ ജീവനക്കാരുടെ പ്രമോഷനെയും ഇൻക്രിമെന്റിനെയും അത് പ്രതികൂല മായി ബാധിക്കുമെന്നും ജീവനക്കാർ പറയുന്നു.’കോൺഫറൻസ് തീരുമാനങ്ങളുടെ അന്ത സത്തക്കു വിരുദ്ധമായ ഒരു ഉത്തരവും പ്രതിപക്ഷ യൂണിയനുകൾ അംഗീകരിക്കില്ലായെന്നും യൂണിയനുകളുടെ സഹകരണത്തെ ദൗർബല്യമായി സർക്കാർ കണക്കാക്കരുതെന്നും സംഘടനകൾ പറയുന്നു.

Related posts

Leave a Comment