90% വരെ കിഴിവ് നൽകി കൊണ്ട് ദുബായിൽ 12 മണിക്കൂർ ഫ്ലാഷ് സെയിൽ

വ്യാഴാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രമോഷൻ.
ജൂലൈ ഒന്നിന് ആരംഭിക്കുന്ന ” ദുബായ് സമ്മർ സർപ്രൈസസ്”12 മണിക്കൂർ  സെയിലിൽ, 100 ബ്രാൻഡുകളിൽ 25 ശതമാനം മുതൽ 90 ശതമാനം വരെ വില കിഴിവ് ലഭിക്കും.

വ്യാഴാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ മാജിദ് അൽ ഫത്തൈം മാളുകളിലാണ് വിൽപ്പന നടക്കുന്നത്. ഇതിൽ മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ഡെയ്‌റ, സിറ്റി സെന്റർ മീഅയിസെം, മൈ സിറ്റി സെന്റർ അൽ ബർഷ, സിറ്റി സെന്റർ അൽ ഷിൻഡാഗ എന്നിവ ഉൾപ്പെടുന്നു. ഓരോ മാളിലും അവരുടേതായ പ്രവർത്തന ശ്രേണിയും,  തത്സമയ കുടുംബ-സൗഹൃദ വിനോദ പരിപാടികളിലും,  സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഈ വർഷം 300 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർക്ക്  ഒരു ദശലക്ഷം മജിദ് അൽ ഫത്തൈം ഷെയർ റിവാർഡ് പോയിന്റുകൾ ലഭിക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാം, നറുക്കെടുപ്പിൽ പങ്കെടുക്കുന്ന
ഉപഭോക്താക്കൾക്ക്, “SHARE” അപ്ലിക്കേഷൻ ഉപയോഗിച്ച്  അവരുടെ രസീതുകൾ സ്കാൻ ചെയ്യാൻ കഴിയും, കൂടാതെ വിജയിയെ ജൂലൈ 4 ന് പ്രഖ്യാപിക്കുകയും ചെയ്യും.

എമിറേറ്റ് നു കോവിഡ് -19 സാഹചര്യം മറികടക്കേണ്ടതിനാൽ ഷോപ്പിംഗ് ഫെസ്റ്റിവൽ ദുബായ് സമ്മർ സർപ്രൈസസിന്റെ (ഡി.എസ്.എസ്) 24-ാം പതിപ്പിൽ ഏറെ ആകർഷകമായ ഷോപ്പിംഗ് പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

ഗൾഫ് സഹകരണ കൗൺസിൽ (ജി.സി
സി) രാജ്യങ്ങളായ, സൗദി അറേബ്യ (കെ.എസ്.എ), കുവൈറ്റ്, ബഹ്‌റൈൻ, ഈജിപ്ത് എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിലധികം വിപണികളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ സംഘാടകർ സഞ്ജമാകുന്നുണ്ട്.

Related posts

Leave a Comment