Connect with us
48 birthday
top banner (1)

Kerala

രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 12 കർഷക ആത്മഹത്യ; കർഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി പ്രസിഡന്റ്

Avatar

Published

on

തിരുവനന്തപുരം: കേരളത്തിലെ കർഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. സമ്പൽസമൃദ്ധമായിരുന്ന കേരളത്തിന്റെ കാർഷികരംഗം ഇന്നു കർഷകരുടെ ശവപ്പറമ്പായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

12 കർഷകരാണ് രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇങ്ങനെ കേട്ടുകേൾവി പോലുമില്ല. കണ്ണൂരിൽ മാത്രം നാലു കർഷകർ ആത്മഹത്യ ചെയ്തു. നവകേരള സദസുമായി കണ്ണൂരിലേക്ക് കടന്നുവന്ന മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ആദ്യ കുറുപ്പുകളിൽ ഒന്ന് ഇരിട്ടിയിലെ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ ആത്മഹത്യാക്കുറിപ്പ് ആയിരുന്നു. ഏറ്റവും ഒടുവിൽ കണ്ണൂർ ആലക്കോട് പാത്തൻപാറ നൂലിട്ടാമലയിലെ വാഴകർഷകൻ ഇടപ്പാറക്കൽ ജോസ് ജീവിതം അവസാനിപ്പിച്ചത് കടുത്ത കടബാധ്യതയും കാട്ടുപന്നിശല്യവും മൂലമാണ്. വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പ്‌പയെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ.

Advertisement
inner ad

കടബാധ്യതയും കാട്ടുപന്നിശല്യവും മൂലമാണ്. വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. അവർക്ക് മുന്നിലാണ് ബാങ്കുകളുടെ ജപ‌ി ഭീഷണിയും വന്യമൃഗശല്യവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ വാപൊളിക്കുന്നത്. പ്രധാനമന്ത്രി നൽകിയ പത്തുപതിനെട്ടു ഗ്യാരണ്ടിയെടുത്തു വീശിയാൽ കടുവയും പുലിയുമൊന്നും തിരിച്ചുപോകില്ല. രാജ്യത്തിന്റെ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുത്തതിന്റെ പൂർണ ഉത്തരവാദിത്വം മോദി സർക്കാരിനാണ്. അവരുടെ നയങ്ങളാണ് രാജ്യമെമ്പാടുമുള്ള

കർഷകരെ മഹാദുരിതത്തിലാക്കിയത്.

Advertisement
inner ad

കേരളത്തിന്റെ എല്ലാ കാർഷിക വിളകളും വലിയ തകർച്ചയെ നേരിടുകയാണ്. കാർഷികകേരളത്തിൻ്റെ നട്ടെല്ലായ തെങ്ങും റബറുമൊക്കെ നിലംപൊത്തിയിട്ട് കാലമേറെയായി. റബർ കർഷകരുടെ താത്പര്യം സംരക്ഷിക്കാനാണെന്നു പറഞ്ഞ് ഭരണത്തിലിരിക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗവും കർഷകരെ മറന്നു. നാമമാത്രമായുള്ള കർഷക പെൻഷൻ മുടങ്ങിയിട്ട് ആറു മാസത്തിലധികമായി. ക്ഷേമപെൻഷൻകൊണ്ട് ജീവിതം തള്ളിവിടുന്നവർ നിരാശയുടെ പടുകുഴിയിലാണ്.

അതേസമയം സർക്കാരിൻ്റെ ആർഭാടവും ദുർച്ചെലവുമെല്ലാം ഒരു തടസവുമില്ലാതെ നടക്കുന്നുണ്ട്. 27.12 കോടിയുടെ കേരളീയം, ശതകോടികളുടെ നവകേരള യാത്ര. ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് 12.50 ലക്ഷം രൂപയുടെ ഓണറേറിയം. കൂടാതെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ചു സ്റ്റാഫും സൗകര്യങ്ങളും ഏർപ്പെടുത്തി. ഇദ്ദേഹം കേരളത്തിനുവേണ്ടി എന്താണു ഡൽഹിയിൽ ചെയ്‌തെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്ഷീര കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനു മാത്രം 46.25 ലക്ഷം രൂപ. കാഴ്‌ചബംഗ്ലാവാക്കിയ നവകേരള ബസിന് ഒരു കോടിയിലധികമായെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad

നവകേരളസദസിൽ കർഷകർ നൽകിയ പരാതികളെല്ലാം കൂട്ടിയിട്ട് മന്ത്രിമാർ ഇപ്പോൾ അതിന്മേലാണ് ഉറക്കമെന്ന് കെ. സുധാകരൻ പരിഹസിച്ചു. അത്മഹത്യ ചെയ്‌ കർഷകരുടെ കുടുംബങ്ങൾ സഹായം അഭ്യർത്ഥിച്ച് നവകേരളസദസിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ആത്മഹത്യ ചെയ്‌ത കർഷകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും കടക്കെണിയിലായ കർഷകരെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പാക്കേജും നൽകണമെന്നും കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു.

Advertisement
inner ad

Kerala

ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെൻസൺ വിടവാങ്ങി

Published

on

കൽപറ്റ: വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസനുവേണ്ടി കേരളമാകെ പ്രാർത്ഥനയിലായിരുന്നു. ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയുമടക്കം എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി. ചേർത്ത് പിടിക്കാൻ ആകെയുണ്ടായിരുന്നത് പ്രതിശുത വരൻ ജെൻസൻ മാത്രമായിരുന്നു. പത്തു വർഷത്തെ പ്രണയത്തിനു പിന്നാലെ ഓണത്തിന് ശേഷം വിവാഹം നടത്താമെന്ന് നിശ്ചയിച്ചതാണ്. ഉരുൾപൊട്ടലുണ്ടാക്കിയ നോവ് പതിയെ മറന്നു തുടങ്ങിയതിനിടെയാണ്
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായത്.

Advertisement
inner ad
Continue Reading

Kannur

കോളേജ് തിരഞ്ഞെടുപ്പിലെ പരാജയം ; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ

Published

on

കണ്ണൂർ: പള്ളിക്കുന്ന് കൃഷ്‌ണമെനോൻ
വനിതാ കോളേജിൽ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌ മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ളാദ പ്രകടനം നടത്തുകയായിരുന്ന കെഎസ- എംഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.

പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. എംഎസ്എഫ് പ്രവർത്തകരായ ഷാനിബ്, അസർ എന്നിവർക്കാണ് പരുക്ക് പറ്റിയത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് കനത്ത പരാജയം നേരിട്ടിരുന്നു. 10 വർഷത്തിന് ശേഷമാണ് കെഎസ്‌യു മുന്നണി വനിതാ കോളേജിൽ വിജയം നേടുന്നത്. 7 മേജർ സീറ്റുകളിൽ കെഎസ്‌യു മുന്നണി വിജയിച്ചു.

Advertisement
inner ad
Continue Reading

Kerala

പിവി അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണത്തിൽ റിപ്പോർട്ട് തേടി ​ഗവർണർ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം: പി.വി. അൻവറിന്റെ ആരോപണങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിൻ്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവർണർ വ്യക്തമാക്കി. അൻവറിൻ്റെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സർക്കാർവൃത്തങ്ങൾ ചെയ്‌തിരുന്നത്. അതിനിടെയാണ് അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കി ഗവർണർപുതിയ പോർമുഖം തുറന്നിരിക്കുന്നത്.

Advertisement
inner ad

പി.വി. അൻവർ എംഎൽഎയും ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ, എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണ്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പോലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നുണ്ട്.

പുറത്ത് വന്ന സംഭാഷണങ്ങളിൽ പോലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറിൻ്റെ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ ചോർത്തുന്നത് വലിയ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Featured