രാജ്യത്ത്​ 12 സംസ്​ഥാനങ്ങളിലായി 56 ഡെല്‍റ്റ പ്ലസ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത്​ 12 സംസ്​ഥാനങ്ങളിലായി 56 ഡെല്‍റ്റ പ്ലസ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ്​ മഹാമാരിയെക്കുറിച്ചും വാക്​സിനേഷനെക്കുറിച്ചും ഊന്നിപ്പറഞ്ഞ നിതി ആയോഗ്​ അംഗം ഡോ. വി.കെ. പോള്‍ രാജ്യത്ത്​ രണ്ടാംതരംഗം ഇതുവരെ അവസാനിച്ചി​ട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത്​ പ്രതിദിന കോവിഡ്​ കണക്കുകളില്‍ കുറവ്​ രേഖപ്പെടുത്തുന്നുണ്ട്​. എന്നാല്‍ ജൂണ്‍ 23നും 29നും ഇടയിലെ കണക്കുപ്രകാരം 71 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക്​ 10ശതമാനത്തില്‍ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി ലവ്​ അഗര്‍വാള്‍ പറഞ്ഞു.

രാജ്യം മൊത്തം സുരക്ഷതരാകുന്നതുവരെ ആര്‍ക്കും സുരക്ഷിതരായിരിക്കില്ല. സുരക്ഷയില്‍ വിട്ടുവീഴ്​ച വരുത്താന്‍ കഴിയില്ല. വൈറസ്​ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വി.കെ. പോള്‍ പറഞ്ഞു. കേരളം, അരുണാചല്‍ പ്രദേശ്​, ത്രിപുര, ഒഡീഷ, ഛത്തീസ്​ഗഡ്​, മണിപ്പൂര്‍ എന്നവിടങ്ങളില്‍ പ്രതിദിന കോവിഡ്​ കേസുകള്‍ ഉയരുന്നതിനാല്‍ കേന്ദ്രസര്‍ക്കാറി​ന്‍ന്റെ മള്‍ട്ടി ഡിസിപ്ലിനറി സംഘത്തെ ഇവിടങ്ങളിലേക്ക്​ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ​

ഗ്രാമീണ മേഖലയില്‍ മൂന്നാംതരംഗം നേരിടുന്നതിനായി ഒരുക്കങ്ങള്‍ നടത്തണം. കുട്ടികള്‍ക്കായി പരിശോധന സംവിധാനങ്ങള്‍, വെന്‍റിലേറ്ററുകള്‍, മരുന്നുകള്‍, സുരക്ഷ മുന്‍കരുതലുകള്‍ തുടങ്ങിയവ സ്വീകരിക്കണം. കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെങ്കില്‍ മൂന്നാംതരംഗത്തെ ഒഴിവാക്കാമെന്നും​ പോള്‍ പറഞ്ഞു.

Related posts

Leave a Comment