12 കോടി ദുബായിലേക്ക് പറന്നത് വാട്സാപ്പ് വഴി; ഓണം ബംബർ വിജയിയെ കണ്ടെത്തൽ സൂപ്പർ ക്ലൈമാക്സിലേക്ക്!

കോഴിക്കോട് : കേരള സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബംബർ തനിക്കാണ് അടിച്ചതെന്ന് അവകാശവാദവുമായി പ്രവാസിയായ വയനാട് പനമരം സ്വദേശി സൈതലവി രംഗത്തു വന്നു. ദുബായിലുള്ള സൈതലവി തന്റെ സുഹൃത്ത് മുഖാന്തരമാണ് ടിക്കറ്റ് വാങ്ങിയത്. തനിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്ന് സെയ്തലവിയുടെ ഭാര്യ സുഫൈറെത്ത് പറഞ്ഞു.ടിക്കറ്റ് ഉടന്‍ സുഹൃത്ത് വീട്ടിലെത്തിക്കുമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും വീട്ടമ്മ വെളിപ്പെടുത്തി.

അതേസമയം തൃപ്പൂണിത്തുറയിലുള്ള ഏജന്‍സി വിറ്റ ടിക്കറ്റ് എങ്ങനെ വയനാട്ടിലെത്തി എന്നത് സംബന്ധിച്ച്‌ ആശയക്കുഴപ്പം തുടരുകയാണ്. കോഴിക്കോട്ടുകാരനായ സുഹൃത്ത് തനിക്ക് വേണ്ടി എടുത്ത ടിക്കറ്റ്റെന്നാണ്സെയ്തലവിയുടെ വാദം. എന്നാല്‍ ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്ന് ഏജന്‍സിയും ഉറപ്പിച്ച്‌ പറയുന്നു. തങ്ങള്‍ വിറ്റ ടിക്കറ്റിന് തന്നെയാണ് 12 കോടിയുടെ സമ്മാനം നേടിയതെന്ന നിലപാടില്‍ അവര്‍ ഉറച്ച്‌ നില്‍ക്കുകയുമാണ്.

ദുബായില്‍ ഒരു റസ്റ്റോറന്റില്‍ ജോലി നോക്കുകയാണ് നാല്‍പ്പത്തഞ്ച്കാരനായ സൈതലവി. ഗൂഗിള്‍ പേയിലൂടെ പണം നല്‍കി സുഹൃത്ത് വഴി ലോട്ടറി ടിക്കറ്റിന്റെ ചിത്രം വാട്സാപ്പില്‍ വാങ്ങി ഭാഗ്യത്തിനായി കാത്തിരിക്കുകയായിരുന്നു ഇയാള്‍. ഒരാഴ്ച മുന്‍പാണ് സൈതലവി സുഹൃത്തിനെ കൊണ്ട് ടിക്കറ്റ് എടുത്തത്. ഒറ്റടിക്കറ്റ് മാത്രമാണ് ഇയാള്‍ എടുത്തത്. നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബംബർ വിജയിയെ കണ്ടെത്താനാവാതെ ഇരുന്നപ്പോഴാണ് സൈതലവി വിജയിയായ വിവരം ദുബായിൽ ഒരുമിച്ച് താമസിക്കുന്ന യൂട്യൂബറായ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസന്‍ പുറത്ത് വിട്ടത്.

കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടി.ഇ 645465 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായനികുതിയും കിഴിച്ച്‌ 7.39 കോടി ഒന്നാം സമ്മാനമായി സൈതലവിക്ക് ലഭിക്കും.

തനിക്കാണ് ബംബർ അടിച്ചതെന്ന സൈതലവിയുടെ വാദത്തോടെ വിജയിയെ കണ്ടെത്തൽ സൂപ്പർ ക്ലൈമാക്സിലേക്ക്!

Related posts

Leave a Comment