മലപ്പുറത്ത് യുവാവിന്റെ ദുരൂഹ മരണത്തിൽ 12പേർ അറസ്റ്റിൽ

മലപ്പുറം : മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില് 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല് സ്വദേശി പുലിക്കോട്ടില് മുജീബ് റഹ്മനാന് ആണ് മരിച്ചത്.തടങ്കലില് പാർപ്പിച്ച്‌ മർദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള് ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ടെക്സ്റ്റൈല്സിന്റെ ഗോഡൗണിലാണ് യുവാവിനെ മരിച്ച നിലയില് കണ്ടെത്തിയത്.മുജീബിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ടെക്സ്റ്റൈല്സ് ഉടമ ഉൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില് നിന്ന് കണ്ടെത്തിയത്.

Related posts

Leave a Comment