11,919 പുതിയ കോവിഡ് കേസുകൾ കൂടി, രോ​ഗവ്യാപനം 2020 മാർച്ചിലെ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ പുതിയ 11,919 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 470 പേർ രോ​ഗം ബാധിച്ചു മരിച്ചെന്ന് ആരോ​ഗ്യ വകുപ്പ്. പുതിയ രോ​ഗികളിൽ 6,849 പേരും കേരളത്തിൽ. 61 പേർ കേരളത്തിൽ മാത്രം മരിച്ചു. രാജ്യവ്യാപകമായി 11,242 പേർ രോ​ഗമുക്തി നേടിയപ്പോൾ ആക്റ്റിവ് കേസുകളുടെ എണ്ണം 1,28,762. 0.37 ശതമാനമാണ് രോ​ഗവ്യാപന നിരക്ക്. കഴിഞ്ഞ വർഷം മാർച്ചിലെ നിരക്കാണിത്.

Related posts

Leave a Comment