11,850 പേർക്ക് കോവിഡ്, വാക്സിനേഷൻ 111 കോടി

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 11,850 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 555 പേരാണു മരിച്ചത്. 111,40,48,134 പേർക്ക് ഒരു ഡോസ് എങ്കിലും വാക്സിൻ നൽകി. നിലവിൽ 1,36,308 ആക്റ്റിവ് കേസുകളാണു രാജ്യത്തുള്ളത്. ഇത് കഴിഞ്ഞ 274 ദിവസത്തെ കുറഞ്ഞ നിരക്കാണ്. 3,38,26,483 പേർക്ക് ഇതിനകം രോ​ഗം സുഖപ്പെട്ടു. റെക്കവറി നിരക്ക് 98.26 ശതമാനം.
അതിനിടെ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം 19 സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോ​ഗ്യ പ്രവർത്തനങ്ങൾക്ക് 8453.92 കോടി രൂപയുടെ ​ഗ്രാന്റ് നൽകിയെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കോവിഡ് സാഹചര്യം മുൻനിർത്തിയാണു നടപടി.

Related posts

Leave a Comment