1157 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, ബങ്കറുകളിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മലയാളികളടക്കം നിരവധി പേർ

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്ന ഓപ്പറേഷൻ ​ഗം​ഗ പദ്ധതി മുന്നേറുന്നു. ഇതുവരെ 1157 ഇന്ത്യക്കാരെയാണ് സുരക്ഷിതരായി മടക്കി കൊണ്ടുവന്നത്. ഇവരിൽ 93 പേർ മലയാളികളാണ്. ഇതിനെക്കാൾ അധികം ആളുകൾ അതിർത്തിയിൽ വിമാനം കാത്ത് കൊടും തണുപ്പിൽ കഴിയുന്നു. അതിനിടെ റഷ്യൻ അതിർത്തി വഴിയുള്ള രക്ഷാ പ്രവർത്തനങ്ങൾ നിർത്തി വച്ചു. റഷ്യ വ്യോമാതിർത്തി അടച്ചതാണ് കാരണം. എന്നാൽ റൊമാനിയ വഴിയുള്ള ഓപ്പറേഷൻ തുടരും. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൌത്യത്തിന്റെ ഭാഗമായി റൊമാനിയയിലേക്കു പോകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
റൊമേനിയയിൽ നിന്നുള്ള അഞ്ചാമത്തെ വിമാനവും ഇന്ന് ഡൽഹിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്.
അതിനിടെ യുക്രൈൻ തലസ്ഥാനമായ കീവ് റഷ്യൻ സേന പൂർണമായും വളഞ്ഞു. വ്യോമാക്രമണ മുന്നറിയിപ്പ് നല്കി പല തവണ സൈറൺ മുഴക്കി. വ്യോമാക്രണം ശക്തമാക്കുമെന്ന് റഷ്യ മുന്നറിയപ്പ് നൽകിയതോടെ ജനങ്ങൾ കൂട്ടത്തോടെ ബങ്കറുകളേലിക്കു മാറി. വൈദ്യുത വിതരണം തടസപ്പെടുമെന്ന മുന്നറിയിപ്പുമുണ്ട്. അങ്ങനെ വന്നാൽ മൈനസ് 10 ഡി​ഗ്രി വരെ കൊടും ശൈത്യം അനുഭവപ്പെടുന്ന കീവിൽ ജീവൻ നിലനിർത്തുക അതിസാഹസമായിരിക്കും. വലിയ ദുരന്തത്തിനു സാധ്യത‌യുണ്ടെന്ന് യുക്രൈൻ ഭരണാധികാരികൾ പറഞ്ഞു. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ഇവിടങ്ങളിലുള്ളത്. തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭക്ഷ്യ വസ്തുക്കളെല്ലാം തീരാറായെന്നും പുതുതായി ഭക്ഷ്യ വസ്തുക്കൾ കിട്ടുക ദുസ്സഹമാണെന്നും ബങ്കറുകളിൽ കഴിയുന്ന മലയാളികൾ അയച്ച ശബ്ദ സന്ദേശങ്ങളിൽ പറയുന്നു.

യുക്രൈൻ പ്രതിസന്ധിഇന്ധന വിതരണത്തെ ബാധിക്കുമെന്ന് ആശങ്കയിൽ യൂറോപ്യൻ യൂണിയൻ.യൂറോപ്യൻ യൂണിയനിലെ ഊർജ മന്ത്രിമാർ ഇന്ന് ബ്രസൽസിൽ അടിയന്തര യോഗം ചേരും.. യൂറോപ്യൻ യൂണിയൻ അവരുടെ 40 ശതമാനം ഇന്ധന ആവശ്യങ്ങൾക്കും റഷ്യയെയാണ് ആശ്രയിക്കുന്നത്. പല രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പിന്നാലെ പുടിൻ എണ്ണ കയറ്റുമതി നിർത്തിവച്ചേക്കുമെന്നാണ് ആശങ്ക.

Related posts

Leave a Comment