11,271 പേർക്ക് കോവിഡ്, ആക്റ്റിവ് കേസുകൾ 17 മാസത്തെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 11,271 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 285 മരണങ്ങളാണ് ഈ സമയത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,376 പേർ രോ​ഗമുക്തി നേടി. രോ​ഗമുക്തി നിരക്ക് 98.26ശതമാനം. ഇത് കഴിഞ്ഞ വർഷം മാർച്ചിനു സമാനമാണ്. ആക്റ്റിവ് കേസുകളുടെ എണ്ണം 1,35,818 ആയി ചുരുങ്ങി. കഴിഞ്ഞ 522 ദിവസത്തെ (17 മാസം) കുറഞ്ഞ നിരക്കാണിതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. 3,44,37,307 പേർക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിക്കപ്പെട്ടു. 3,38,37,859 പേർ രോ​ഗമുക്തി നേടി. 112,01,03,225 പേർക്ക് ഒരു ഡോസ് വാക്സിൻ നൽകാനായി.

Related posts

Leave a Comment