മഴ ശക്തം, മുംബൈയില്‍ മതിലിടിഞ്ഞ് 11 പേര്‍ മരിച്ചു

മുംബൈഃ രാജ്യത്ത് പലേടത്തും മഴ ശക്തമായി. മഹാരാഷ്‌ട്രയില്‍ മഴ ശക്തം. ചെംബൂര്‍ ഭാരത് നഗറില്‍ ആള്‍പ്പാര്‍പ്പ് കേന്ദ്രത്തിലേക്കു മതില്‍ ഇടിഞ്ഞുവീണ് 11പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു അപകടം.

കേരളത്തില്‍ ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.

Related posts

Leave a Comment