Connect with us
48 birthday
top banner (1)

crime

റാഗിങ്ങിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

Avatar

Published

on

വയനാട്: പത്താം ക്ലാസ് വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം. ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മർദനത്തിൽ പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഒന്‍പതാം ക്ലാസ് വരെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്.
പത്താം ക്ലാസിലാണ് ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് വരുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിർബന്ധിത ഡിസ്ചാർജ് നല്‍കി മടക്കിയെന്നും വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.

Advertisement
inner ad

crime

കണ്ണൂരിൽ വീണ്ടും ബോംബ്

Published

on

കണ്ണൂർ: കൂത്ത്പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബുകൾ കണ്ടെത്തിയത് കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബുകളാണെന്ന് തെളിഞ്ഞത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

Advertisement
inner ad

ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85 കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുകയാണ്.

Advertisement
inner ad
Continue Reading

crime

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി: അമ്മയ്ക്കെതിരെ കേസേടുത്ത് പൊലീസ്

Published

on

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതിന് അമ്മയ്ക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. നിറമരുതൂർ വള്ളിക്കാഞ്ഞിരംകാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ബുധനാഴ്ച രാത്രി 7: 30നാണ് സംഭവം. കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി. പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്‌ഐ സുകീഷ്‌കുമാർ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായത്.
വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു. തുടർന്നാണ് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുത്തത്.

Advertisement
inner ad
Continue Reading

crime

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം; ഗർഭഛിദ്രത്തിന് ശേഷവും ബലാത്സംഗം ചെയ്തു!

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവ്. പെൺകുട്ടിയുടെ മരണത്തിൽ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. അറസ്റ്റിലായ ബിനോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോർട്ട്.

Advertisement
inner ad

പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഗർഭഛിദ്രത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്‌തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured