സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം ; മരിച്ചത് കോൺഗ്രസ് നേതാവ് സത്യന്‍ കടിയങ്ങാടിന്റെ മകള്‍

കോഴിക്കോട്: പേരാമ്ബ്രയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ 10ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കോൺഗ്രസ് നേതാവ് സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ (15)യാണ് മരിച്ചത്.കോഴിക്കോട് പേരാമ്ബ്ര കുറ്റിയാടി റോഡില്‍ കൂത്താളിയില്‍ അഹല്യ സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടറില്‍ പിന്നില്‍വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്. അഹല്യ പേരാമ്ബ്ര ഭാഗത്തുനിന്നും കുറ്റിയാടി ഭാഗത്തേക്ക് പോവുകയായിരുന്നു.

അഹല്യയെ ഓവര്‍ടേക്ക് ചെയ്ത് കയറിവന്ന ലോറി, എതിര്‍ദിശയില്‍വന്ന വാഹനത്തെ തട്ടാതിരിക്കാന്‍ ഒതുക്കിയപ്പോള്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇന്ദിരാഗാന്ധി അനുസ്മരണത്തിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് അറിയുന്നത്. പേരാമ്ബ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഹല്യ കൃഷ്ണ.

Related posts

Leave a Comment