പുതിയ 10,929 കോവിഡ് കേസുകൾ കൂടി, കേരളത്തിൽ 6,580

ന്യൂഡ‍ൽഹി: രാജ്യത്ത് പുതിയ 10,929 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 12,509 പേർ രോ​ഗമുക്തി നേടിയെന്നും ആരോ​ഗ്യമന്ത്രാലയം. 392 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണസംഖ്യയിലും രോ​ഗികളുടെ എണ്ണത്തിലും കേരളമാണു മുന്നിൽ. കേരളത്തിൽ ഇന്നലെ മാത്രം 6,580 പേർക്കു രോ​ഗം സ്ഥിരീകരിച്ചു. 7,085 പേർ രോ​ഗമുക്തി നേടിയപ്പോൾ മരിച്ചവർ 46.
രാജ്യത്തെമ്പാടുമായി 1,46,050 ആക്റ്റിവ് കേസുകളാണുള്ളത്. ഇതുവരെ 61,39,65,791 സാമ്പിളുകൾ പരിശോധിച്ചു. 107,92,19546 പേർക്ക് ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും നൽകിയെന്നും ആരോ​ഗ്യമന്ത്രാലയം.

Related posts

Leave a Comment