Connect with us
48 birthday
top banner (1)

Kerala

എട്ടുവയസുകാരന് പാമ്പ്കടിയേറ്റു, ജീവൻ രക്ഷിക്കാൻ പോലീസും കനിവ് 108 ആംബുലൻസും കൈകോർത്തു

Avatar

Published

on

അടൂർ: പോലീസും 108 ആംബുലൻസും കൈകോർത്തു. ഗ്രീൻ കോറിഡോർ സംവിധാനത്തിൻ്റെ സഹായത്തോടെ പാമ്പ് കടിയേറ്റ 8 വയസ്സുകാരനെ 108 ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊടുമൺ പ്ലാൻ്റേഷൻ സ്വദേശിയായ എട്ടുവയസുകാരന് അണലിയുടെ കടി ഏൽക്കുന്നത്.
ഉടൻ വീട്ടുകാർ കുട്ടിയെ അടൂർ ​ഗവ. ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആൻ്റി വെനം നൽകിയ ഡോക്ടർ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം അടൂർ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ശ്രീജിത്ത് എസ് എന്നിവർ ഉടൻ കുട്ടിക്ക് സമീപം എത്തി.

കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാൽ എത്രയും പെട്ടെന്ന് എസ്.എ.ടി ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു ആംബുലൻസ് പൈലറ്റ് രാജേഷ് ബാലൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ശ്രീജിത്ത് എസ് മുന്നിലുള്ള ദൗത്യം. ആശുപത്രി എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ആശുപത്രി അധികൃതർ വിവരം അറിയിച്ചു. ഇതോടെ പൊലീസിൻ്റെ ഗ്രീൻ കോറിഡോർ സംവിധാനം വഴി ആംബുലൻസിന് സുഗമമായി കടന്നു പോകാൻ വേണ്ട സജ്ജീകരണങ്ങൾ പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഒരുക്കി. 3.40ന് കുട്ടിയുമായി ആംബുലൻസ് അടൂരിൽ നിന്ന് തിരിച്ചു. യാത്രാമധ്യേ ഏനാത്ത് മുതൽ തിരുവനന്തപുരം വരെ ആംബുലൻസിന് സുഗമമായി കടന്നു പോകാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. വൈകുന്നേരം 4.30 ന് ആംബുലൻസ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തി. തുടർന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുട്ടിക്ക് തുടർ ചികിത്സ നൽകിവരുന്നതായും ആരോഗ്യനില ഗുരുതരമായി തുടരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘ടിപി വധത്തിന്‍റെ മാസ്റ്റർ ബ്രെയിൻ പിണറായി, പി മോഹനനും പങ്കുണ്ട്; രമേശ് ചെന്നിത്തല

‘ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പലരും കുടുങ്ങിയേനെ,
സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെ നിലപാടിന് യുഡിഎഫിന്റെ പൂർണ പിന്തുണയുണ്ടാകും’

Published

on

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൃത്യം നടപ്പാക്കിയതിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗൂഢാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു. ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടിപി വധ ഗൂഢാലോചനയിൽ ഉൾപ്പെടുമായിരുന്നു.

സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കെ.കെ രമയുടെ നിലപാടിന് യുഡിഎഫിന്റെ പരിപൂർണ പിന്തുണയുണ്ടാകും. രണ്ട് പാർട്ടി നേതാക്കള കൂടി കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് തന്നെ സിപിഎം പങ്കിന് തെളിവാണ്. ഭരണത്തിലുള്ളത് കൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടിലെ സാഹചര്യങ്ങൾക്ക് കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണ്. വയനാട്ടിൽ പ്രതിഷേധിക്കുന്നവരുടെ പേരിൽ കേസ് എടുക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണം. നവകേരള സദസ് പരാജയമെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി. മുഖ്യമന്ത്രി എന്തുകൊണ്ട് വയനാട്ടിൽ പോകുന്നില്ലയെന്നും ചെന്നിത്തല ചോദിച്ചു. വയനാട്ടിലെ ജനങ്ങളുമായിട്ടാണ് മുഖാമുഖം നടത്തേണ്ടത്. മയക്കുവെടി കൊണ്ട രീതിയിലാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പരിക്കേറ്റ സച്ചിൻ സുരേഷ് അടുത്ത മത്സരങ്ങൾക്ക് ഉണ്ടാകില്ല

Published

on

കേരളാ ബ്ലാസ്റ്റേഴ്സ് ​ഗോൾ കീപ്പർ സച്ചിൻ സുരേഷ് അടുത്ത മത്സരങ്ങളിൽ കളിക്കില്ല. കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എത്ര മത്സരത്തിൽ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നതിൽ വ്യക്തതയില്ല. തോളിനേറ്റ പരിക്കിനെ തുടർന്നാണ് സച്ചിൻ സുരേഷിന് വിശ്രമം ആവശ്യമായി വരുന്നത്. ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിനിടെയാണ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റത്.

സീസണിൽ ഇതുവരെയുള്ള മുഴുവൻ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനായി സച്ചിനാണ് വലകാത്തത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന് പരിക്കേറ്റപ്പോൾ കരൺജിത്ത് സിം​ഗ് പകരക്കാരനായി ​ഗ്ലൗസ് അണി‍ഞ്ഞു. ലാറാ ശർമ്മയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ​ഗോൾ കീപ്പർ. ഫെബ്രുവരി 25നാണ് കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ​കൊച്ചിയിൽ നടക്കുന്ന മത്സരം എഫ് സി ​ഗോവയ്ക്കെതിരായാണ്. സീസണിൽ 15 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Advertisement
inner ad
Continue Reading

Featured

വീണ വിജയനെതിരായ മാസപ്പടി ആരോപണം: മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

Published

on

മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1) മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ഞാന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Advertisement
inner ad

എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ സി.എം.ആര്‍.എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2021 ലെ തെരെഞ്ഞടുപ്പിനു മുന്‍പ് ഇ.ഡി ആരംഭിച്ച അന്വേഷണം എങ്ങിനെ ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം? (ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബി.ജെ.പി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം പറയാവുന്നതാണ്.)

2) ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ വ്യക്തമായി. മാസപ്പടി വിഷയത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും വെളിപ്പെടുത്തുമോ?

Advertisement
inner ad

3) സി.എം.ആര്‍.എല്ലിന് പുറമെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നും മാസമാസം പണം ലഭിച്ചിട്ടുണ്ടെന്നും ആര്‍.ഒ.സി കണ്ടെത്തിയിട്ടുണ്ട്. മകള്‍ക്ക് പണം നല്‍കിയ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രിക്ക് ധൈര്യണ്ടോ?

4) വീണയ്ക്കും കമ്പനിക്കും മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

Advertisement
inner ad

5) കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യ കമ്പനിയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും ആര്‍.ഒ.സി വെളിപ്പെടുത്തിയിട്ടുണ്ട്. എം.പവര്‍ ബാങ്ക് മുഖേന നല്‍കിയ വായ്പ മുഴുവനായി വീണയുടെ കമ്പനി അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. ആ പണം എവിടെ പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

Advertisement
inner ad
Continue Reading

Featured