104 കോടി രൂപയുടെ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ, കാനഡയിൽ അറസ്റ്റിൽ

ടൊറന്റോ: 104 കോടിയിലേറെ രൂപയുടെ കൊക്കെയ്‌നുമായി ഇന്ത്യൻ വംശജൻ കാനഡയിൽ പിടിയിലായി. 112.5 കിലോഗ്രാം(14 മില്യൺ യുഎസ് ഡോളർ അഥവാ 1,04,46,17,000 രൂപ) കൊക്കെയ്‌നുമായാണ് പ്രദീപ് സിങ് എന്ന 24 കാരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ക്യൂബെക്ക് നിവാസിയായ പർദീപ് സിങ് ഓടിച്ച വാണിജ്യ ട്രക്ക് കാനഡയിലേക്ക് പോവാനായി ഒന്റാറിയോയിലെ ഫോർട്ട് ഈറിയിലെ പീസ് ബ്രിഡ്ജിൽ പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ മയക്കുമരുന്നുമായി പിടികൂടിയതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി(സിബിഎസ്‌എ) അറിയിച്ചു. വാഹനം പരിശോധിച്ചപ്പോഴാണ് അഞ്ച് ബാഗുകളിലായി 112.5 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതെന്ന് ഏജൻസി വ്യക്തമാക്കി.

സംഭവത്തിൽ പ്രദീപ് സിങിനെതിരേ ആർസിഎംപി നിയമപ്രകാരം കേസെടുത്തു. അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതിൽ ഏജൻസി വഹിക്കുന്ന അവിഭാജ്യ പങ്കിന്റെ ഉദാഹരണമാണിതെന്ന് സിബിഎസ്‌എ ജില്ലാ ഡയറക്ടർ കിം അപ്പർ ഒരു പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് മഹാമാരി കാരണം അനാവശ്യ യാത്ര അനുവദിക്കാതെ അതിർത്തി അടച്ചിട്ടെങ്കിലും വാണിജ്യ ഗതാഗതത്തിനായി ഇത് തുറന്നുകൊടുക്കുകയും അവശ്യവസ്തുക്കൾ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ ജൂലൈ 21 വരെ തുടരുമെന്നാണ് വിവരം.

Related posts

Leave a Comment