10,229 കോവിഡ് രോ​ഗികൾ കൂടി, ടിപിആർ 1.12%

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് കഴിഞ്ഞ 52 ദിവസമായി ഒരു ശതമാനത്തിലും താഴെ. ഇന്നലെ ഇത് 0.39 ശതമാനം മാത്രം. 10,229 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ രോ​ഗം സ്ഥിരീകരിച്ചത്. 125 പേർ മരിച്ചു. 11,926 പേർ രോ​ഗമുക്തി നേടി. പുതിയ രോ​ഗികളിൽ 5848 പേരും കേരളത്തിലാണ്. 46 പേർ ഇവിടെ മരിച്ചു.
രാജ്യത്തൊട്ടാകെ 1,34,906 ആക്റ്റിവ് കേസുകളാണുള്ളത്,. രോ​ഗമുക്തി നിരക്ക് 98.26%മാനമായി തുടരുന്നു. 112.34 കോടി പേർക്ക് ഇതുവരെ വാക്സിൻ നൽകി.

Related posts

Leave a Comment