10,197 പേർക്കു കൂടി കോവിഡ്, ആക്റ്റിവ് കേസുകളുടെ എണ്ണം 527 ദിവസത്തെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്ത് 10,197 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 301 പേർ കോവിഡ് മൂലം മരിച്ചെന്ന് ആരോ​ഗ്യ മന്ത്രാലയത്തിന്റെ ബുള്ളറ്റിൻ. 12,134 പേർ രോ​ഗമുക്തി നേടി. 0.82 ശതമാനമാണ് പ്രതിദിന രോ​ഗവ്യാപന നിരക്ക്. ഇത് കഴിഞ്ഞ 44 ദിവസമായി രണ്ടു ശതമാനത്തിൽ കുറവാണ് രേഖപ്പെടുത്തുന്നത്. പ്രതിവാര വ്യാപന നിരക്കും ശരാശരി ഒരു ശതമാനത്തിൽ താഴെയാണ്. നിലവിൽ 0.96 ശതമാനം. രാജ്യത്തെമ്പാടുമായി നിലനിൽക്കുന്ന ആക്റ്റിവ് കേസുകളുടെ എണ്ണം 1,28,555. കഴിഞ്ഞ 527 ദിവസത്തെ കുറഞ്ഞ നിരക്ക്.

Related posts

Leave a Comment