10,126 പേർക്കു കൂടി കോവിഡ്, കോവാക്സിന് യുകെയുടെയും അം​ഗീകാരം, 22 മുതൽ പ്രവേശനം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 10126 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 266 ദിവസത്തെ കുറഞ്ഞ നിരക്കാണിത്. ആക്റ്റിവ് കേസുകളുടെ എണ്ണം 263 ദിവസത്തെ കുറഞ്ഞ നിരക്കിലെത്തി. നിലവിൽ 1,40,638 ആക്റ്റിവ് കേസുകളാണ് രാജ്യത്തുള്ളത്. കൂടുതൽ പേരും കേരളത്തിൽ.
അതിനിടെ, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ബ്രിട്ടൻറെ അംഗീകാരം. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തിയതായി ബ്രിട്ടൻ അറിയിച്ചു. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ ബ്രിട്ടൻ പ്രവേശനാനുമതി നൽകിയിട്ടുണ്ട്. നേരത്തേ ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നൽകിയിരുന്നു. തുടർന്ന് യുഎസ് അടക്കം പല രാജ്യങ്ങളും കോവാക്സിൻ എടുത്തവർക്ക് പ്രവേശനാനുമതി നൽകിയിരുന്നു.

Related posts

Leave a Comment