ശബരിമലയില്‍ പതിനായിരം പേര്‍ക്കു ദര്‍ശനം

തിരുവനന്തപുരംഃ ശബരിമല ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജകള്‍ക്കായി പ്രതിദിനം പതിനായിരം പേര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. ഈ മാസം 21 വരെയാണ് അനുമതി. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. കോവിഡ് വാക്സിന്‍ എടുക്കുകയോ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയോ ചെയ്യണം.

Related posts

Leave a Comment