‘ഇത് പുതുചരിത്രം` ; എറണാകുളത്ത് ആയിരം പേർ നാളെ കോൺഗ്രസിൽ ചേരും ; ആവേശത്തിമിർപ്പിൽ നേതാക്കളും പ്രവർത്തകരും

കൊച്ചി : നാളെ എറണാകുളത്ത് ആയിരത്തിലേറെ പേർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ അംഗത്വം എടുക്കും.ഡി സി സി പുനഃസംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കേരളത്തിൽ കോൺഗ്രസ് പാർട്ടി തകരുമെന്ന് പറഞ്ഞവർ ഏറെയായിരുന്നു. എന്നാൽ അത്തരം പ്രവചനങ്ങൾക്ക് അതീതമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഒട്ടേറെ പേരാണ് കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്ത് മൂന്നുറിലേറെ പേർ കോൺഗ്രസിൽ ചേർന്നിരുന്നു.എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് നേതാവ് വി ഡി സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.ഡി സി യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആയിരത്തിലേറെ പ്രവർത്തകർ ഒരുമിച്ച് പാർട്ടിയിലേക്ക് കടന്നു വരുന്നതിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തിലാണ്.

Related posts

Leave a Comment