50 രൂപ ചാലഞ്ചിലൂടെ 100 പഠന കിറ്റുകൾ വിതരണം ചെയ്തു

കെ എസ് യു എറണാകുളം അസംബ്ലികമ്മിറ്റിയുടെ 50 രൂപ ചാലഞ്ചിലൂടെ 100 പഠന കിറ്റുകൾ വിതരണം ചെയ്തു. എറണാകുളം എം പി ശ്രി ഹൈബി ഈഡൻ കിറ്റുകൾ വിതരണംചെയ്ത് ഉദ്ഘാടനം ചെയ്തു. അസംബ്ലി കമ്മിറ്റി പ്രസിഡന്റ്‌ ജെയിൻ ജെയ്സൺ പൊട്ടക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എസ് യു ജില്ലാ പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ, സെക്രട്ടറി സഫൽ വലിയവീടൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാജു അഴികകത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, യൂത്ത് കോൺഗ്രസ്‌ ഐലൻഡ് മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു, അസംബ്ലി വൈസ് പ്രസിഡന്റ്‌ കൃഷ്ണലാൽ ജനറൽ സെക്രട്ടറിമാരായ ഫ്രാൻസിസ് തേനാമ്പറമ്പിൽ, നിഖിൽ സെക്രട്ടറി ആഖിൽ കമ്മിറ്റി അംഗങ്ങളായ നിമിത്ത്, നയൻ, ബിജോയ്‌, അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment